കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക ബജറ്റ് നടപ്പിലാക്കണം: പി.സി തോമസ്
കാഞ്ഞങ്ങാട്: കേരളത്തില്‍ പ്രത്യേക കാര്‍ഷിക ബജറ്റ് നടപ്പിലാക്കണമെന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ പി.സി.തോമസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍ലമെന്റില്‍ പോലും ബജറ്റ് അവതരിപ്പിക്കുമ്പോള്‍ വെറും രണ്ടു മണിക്കൂര്‍ സമയം മാത്രമാണ് കാര്‍ഷിക വിഷയത്തിനു വേണ്ടി മാറ്റി വയ്ക്കുന്നത്. ഇത് മാറിയാലേ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും കര്‍ഷകര്‍ക്ക് വേണ്ടി പ്രത്യേക ബജറ്റ് അവതരിപ്പിക്കുന്നുണ്ട്. ഈ മാതൃക കേരളവും പിന്തുടരണം. കാസര്‍കോട് മെഡിക്കല്‍ കോളേജ് എത്രയുംവേഗം യാഥാര്‍ഥ്യമാക്കണമെന്നും അതിവേഗപാതയില്‍ കാസര്‍കോടിനെ ഉള്‍പ്പെടുത്തണമെന്നും കാര്‍ഷിക കടാശ്വാസം പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കെ.എം മാണി ഇടതുപക്ഷത്തേക്ക് അടുക്കുന്നത് അദ്ദേഹത്തിനെതിരേ എടുത്ത വിജിലന്‍സ് കേസുകളില്‍ അനുകൂല തിരുമാനം ഉണ്ടാക്കാനായിരിക്കുമെന്ന് പി.സി.തോമസ് അഭിപ്രായപ്പെട്ടു. മാണിയുടെ കേരളാകോണ്‍ഗ്രസ് എന്‍. ഡി.എയിലേക്ക് വരുന്ന കാര്യം മുന്‍പ് അനൗദ്യോഗികമായി ജോസ് കെ.മാണിയുമായി സംസാരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്കകത്തെ ചില നേതാക്കളുടെ എതിര്‍പ്പായിരിക്കാം തീരുമാനം വൈകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്ത് ഒന്നിന് കേരളത്തിലെ മൂന്ന് മുന്നണികളെയും പങ്കെടുപ്പിച്ച് 'സമകാലികരാഷ്ട്രീയത്തില്‍ പി.ടി.ചാക്കോയുടെ പ്രസക്തി' എന്ന വിഷയത്തില്‍ കോട്ടയത്ത് സെമിനാര്‍ നടത്തും. സെമിനാറില്‍ കുമ്മനം രാജശേഖരന്‍, എം.എല്‍. എമാരായ തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍, സുരേഷ് കുറുപ്പ് എന്നിവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."