HOME
DETAILS
MAL
പരപ്പനങ്ങാടി വ്യാപാരി നേതൃത്വം ഔദ്യോഗിക പക്ഷം നിലനിര്‍ത്തി
backup
May 24 2017 | 22:05 PM
പരപ്പനങ്ങാടി: ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ വീറും വാശിയും അലയടിച്ച് ഇരു ചേരികളായി നിലയുറപ്പിച്ച വ്യാപാരികള്‍ പുതിയ രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ വോട്ടിങ്ങിലൂടെ തെരഞ്ഞെടുത്തു. തൊള്ളായിരത്തോളം വ്യാപാരികള്‍ വോട്ടുരേഖപെടുത്തി.
നിലവിലുള്ള നേതൃത്വം 54 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഭരണം നിലനിറുത്തി. നഗരസഭാ കൗണ്‍സിലറും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടിയുമായ അശറഫ് ശിഫയെ നിലവിലെ പ്രസിഡന്റ് എം.വി മുഹമ്മദലിയാണ് നേരിയ ഭൂരിപക്ഷത്തില്‍ പരാജയപെടുത്തിയത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്തു. ജില്ലാ ഉപാധ്യക്ഷന്‍ പി.പി ബഷീര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജനറല്‍ ബോഡി യോഗത്തില്‍ എം.വി മുഹമ്മദലി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."