HOME
DETAILS

ഏജന്റുമാര്‍ കൈയടക്കി ആര്‍.ടി ഓഫിസുകള്‍

  
backup
September 29 2018 | 07:09 AM

%e0%b4%8f%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%88%e0%b4%af%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d

 

 

 

കണ്ണൂര്‍: വാഹന ഉടമകളെ പിഴിഞ്ഞ് കണ്ണൂരിലെ ഏജന്റുമാര്‍. വാഹന രജിസ്‌ട്രേഷനായി എളുപ്പമാര്‍ഗത്തിന് ഏജന്റുമാരെ സമീപിക്കുന്നവരാണു കെണിയില്‍പെടുന്നത്. 700 രൂപ മുതല്‍ പതിനായിരങ്ങള്‍ വരെയാണ് ഇത്തരക്കാര്‍ സാധാരണക്കാരില്‍ നിന്നു കൈക്കലാക്കുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയും ഇതിനുണ്ട്. പുതിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ മുടങ്ങിയാല്‍ വന്‍ നഷ്ടമുണ്ടാകുന്നതിനാല്‍ ഉടമകള്‍ എത്ര പണവും നല്‍കാന്‍ നിര്‍ബന്ധിതരാവുകയാണ്. ഒരേ ഇനത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കടക്കം വ്യത്യസ്ത തുകയാണ് ഉടമകളില്‍നിന്ന് ഈടാക്കുന്നത്. കണ്ണൂര്‍ റീജിയനല്‍ ആര്‍.ടി ഓഫിസിലും തലശ്ശേരി, തളിപ്പറമ്പ് ജോയിന്റ് ആര്‍.ടി ഓഫിസികളിലുമാണു ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പകല്‍ക്കൊള്ള നടക്കുന്നത്. ഇരുചക്ര വാഹന രജിസ്‌ട്രേഷനു സാധാരണ ഏജന്റുമാര്‍ ഈടാക്കുന്നത് 600 രൂപയാണ്. എന്നാല്‍ ചില ഏജന്റുമാര്‍ 1000 രൂപവരെ ഈടാക്കുന്നുവെന്നാണ് ഉടമകളുടെ പരാതി. ഉടമകള്‍ സ്വന്തമായി രജിസ്‌ട്രേഷന്‍ നടത്താന്‍ ചെന്നാല്‍ ഉദ്യോഗസ്ഥര്‍ വട്ടംകറക്കും. ഇതാണു പലരും എളുപ്പവഴിയില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ ഏജന്റുമാരുടെ കണ്ണികളില്‍പെടുന്നത്. ഈ സാഹചര്യം മുതലെടുക്കുകയാണ് ഇത്തരക്കാര്‍. ജില്ലയില്‍ മൂന്നു ആര്‍.ടി ഓഫിസികള്‍ക്കു കീഴിലായി ദിവസവും 600ലധികം വാഹന രജിസ്‌ട്രേഷനാണു നടക്കുന്നത്. ആഘോഷ വേളകളില്‍ വാഹന കമ്പനികള്‍ വിറ്റഴിക്കാന്‍ ഓഫര്‍ നല്‍കുമ്പോള്‍ ഇത് ഇരട്ടിയാകും. ഇതോടെ പ്രതിദിനം ലക്ഷങ്ങളാണ് ഏജന്റുമാരിലേക്ക് മറിയുന്നത്.


സ്വന്തമായി രജിസ്‌ട്രേഷന്‍ എങ്ങനെ


പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ 30 ദിവസത്തിനകം അതാതു താലൂക്കിലെ ആര്‍.ടി ഓഫിസില്‍ ഫോം 20ല്‍ അപേക്ഷ നല്‍കുക. വാഹന വായ്പയുണ്ടെങ്കില്‍ അതു നല്‍കിയ ധനകാര്യസ്ഥാപനത്തിന്റെ ഒപ്പും സീലും ഫോമില്‍ പതിപ്പിക്കുക. അപേക്ഷയ്‌ക്കൊപ്പം ഡീലര്‍ഷിപ്പില്‍നിന്നു ലഭിക്കുന്ന ഫോം, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസം തെളിയിക്കുന്ന രേഖയുടെ സാക്ഷ്യപ്പെടുത്തിയ പതിപ്പ്,
ഒരുലക്ഷം രൂപയ്ക്ക് മേല്‍ വിലയുള്ള വാഹനങ്ങളാണെങ്കില്‍ പാന്‍കാര്‍ഡ് പകര്‍പ്പ് അല്ലെങ്കില്‍ പൂരിപ്പിച്ച ഫോം 60, ഷാസി നമ്പറിന്റെ പെന്‍സില്‍ പ്രിന്റ്, ഇറക്കുമതി ചെയ്ത വാഹനമാണെങ്കില്‍ കസ്റ്റംസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, റൂള്‍ 81 പ്രകാരമുള്ള നിശ്ചിത ഫീസ് അടച്ചതിന്റെ രസീത്, 40 രൂപ സ്റ്റാംപ് ഒട്ടിച്ച കവര്‍ (വിലാസം, പിന്‍കോഡ്, മൊബൈല്‍ നമ്പര്‍ സഹിതം) എന്നിവ കരുതുക.
മേല്‍പറഞ്ഞ ഫോമുകളും റോഡ് ടാക്‌സ് എന്നിവ അടച്ചതിന്റെ രസീതുമായി രജിസ്‌ട്രേഷനു നിശ്ചയിച്ച സ്ഥലത്ത് ഹാജരാകുക. വാഹനം വൃത്തിയാക്കി പരിശോധനാ ഉദ്യോഗസ്ഥനു മുന്‍പാകെ ഹാജരാക്കണം. വാഹനത്തിന്റെ ഷാസി, എന്‍ജിന്‍ നമ്പറുകള്‍ ശരിയാണെന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ ഉറപ്പുവരുത്തും. സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങള്‍ വാഹനവുമായി ഒത്തുനോക്കി അപാകതകള്‍ ഇല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ നല്‍കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാക് പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി, രാജ്യങ്ങളുടെ പരാമാധികാരം പരസ്പരം ലംഘിക്കരുത്; എസ്. ജയശങ്കര്‍

National
  •  2 months ago
No Image

2033-ഓടെ ട്രാവൽ ആൻഡ് ടൂറിസം, ട്രേഡ്, ലോജിസ്റ്റിക്സ് മേഖലകളിൽ 30 യൂണികോണുകൾ സൃഷ്ടിക്കാനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-16-10-2024

PSC/UPSC
  •  2 months ago
No Image

കളിമാറ്റുമോ സിപിഎം?; പാലക്കാട്  സരിനെ സ്ഥാനാര്‍ഥിയാക്കണമെന്ന്  ജില്ല സെക്രട്ടറിയേറ്റ് തീരുമാനം

Kerala
  •  2 months ago
No Image

കോവിഡ് സമയത്ത് യുഎഇയിൽ പിറവിയെടുത്ത സ്റ്റാർട്ടപ്പുകളുടെ വിജയ ​ഗാഥ

uae
  •  2 months ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ശനിയാഴ്ചയും സര്‍വീസ് നടത്താനൊരുങ്ങി കൊല്ലം-എറണാകുളം മെമു ട്രെയിന്‍ 

Kerala
  •  2 months ago
No Image

ബിഹാറില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; ആറ് പേര്‍ മരിച്ചു; 14 പേര്‍ ചികിത്സയില്‍

National
  •  2 months ago
No Image

കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന്റെ 10 സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ 

Kerala
  •  2 months ago
No Image

ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാസമയം പ്രഖ്യാപിച്ചു; അബൂദബിയിൽ നിന്ന് ഇനി 57 മിനുട്ടിൽ ദുബൈയിലെത്താം

uae
  •  2 months ago
No Image

മുണ്ടക്കൈ ദുരന്തം; സംസ്‌കാരച്ചെലവിന്റെ യഥാര്‍ഥ കണക്കുകള്‍ നിയമസഭയില്‍

Kerala
  •  2 months ago