ഇവരെല്ലാവരും നമ്മുടെ 'ഭായിമാര്‍'
കൊണ്ടോട്ടി: ബംഗാളിയും തമിഴനും മാത്രമല്ല. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുള്ളവരും കേരളത്തിലേക്കു തൊഴില്‍ തേടിയെത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ കണക്ക്.
കഴിഞ്ഞ മെയ് 30 വരെ കേരളത്തില്‍ ഇതര സംസ്ഥാനക്കാരുടെ രജിസ്‌ട്രേഷന്‍ ആവാസ് പദ്ധതിയില്‍ രജിസ്ട്രര്‍ ചെയ്തവയിലാണ് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലേയും തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നു കണ്ടെത്തിയത്.
ആവാസ് പദ്ധതിയില്‍ 3,79,688 തൊഴിലാളികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 19,656 സ്ത്രീകളും,74 ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പെടും.
ഇവരുടെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളില്‍ നിന്നുളളവരുണ്ടെന്ന് കണ്ടെത്തിയത്. സംസ്ഥാനത്ത് 30 ലക്ഷത്തലധികം അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍ ആവാസ് പദ്ധതിയില്‍ രജിസ്ട്രര്‍ ചെയ്തവര്‍ ഇവയില്‍ 10 ശതമാനം മാത്രമാണ്. ഏറ്റവും കൂടുതല്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം ജില്ലയിലാണ്.
കേരളത്തില്‍ തൊഴിലെടുക്കുന്ന 1,57,843 പേരും പശ്ചിമ ബംഗാളില്‍നിന്നുളളവരാണ്.
അസമില്‍നിന്ന് 54994 പേരും ഒഡീഷയില്‍നിന്ന് 40336 പേരും ബീഹാറില്‍നിന്ന് 36436 പേരും തമഴ്‌നാട്ടില്‍നിന്ന് 28938 പേരും തൊഴിലെടുക്കുന്നു. ജാര്‍ഖണ്ഡില്‍നിന്ന് 19,245 പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഏറ്റവും കുറവ് ഗോവയില്‍ നിന്നാണ്.ഗോവയില്‍നിന്ന് 26 പേരാണ് കേരളത്തില്‍ തൊഴിലെടുക്കുന്നത്.
ആന്ധപ്രദേശ് 1674, അരുണാചല്‍ പ്രദേശ് 432, ഛത്തീസ്ഗഡ് 1623, ഗുജറാത്ത് 191, ഹരിയാന 124, ഹിമാചല്‍ പ്രദേശ് 90, ജമ്മുകശ്മീര്‍ 401, കര്‍ണാടക 6900, മധ്യപ്രദേശ് 2939, മഹാരാഷ്ട്ര 794, മണിപ്പൂര്‍ 410, മേഘാലയ 372, മിസ്സോറാം 56, നാഗാലാന്റ് 354, പഞ്ചാബ് 224, രാജസ്ഥാന്‍ 2327, സിക്കിം 72, തെലുങ്കാന 189, ത്രിപുര 839, ഉത്തര്‍പ്രദേശ് 14216, ഉത്തരാഖണ്ഡ് 813, ദില്ലി 393, മറ്റു കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്ന് 437 പേരും തൊഴിലെടുക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."