സഊദി ടെലികോം, ഐ.ടി മേഖലയില്‍ ഒന്നര ലക്ഷത്തിലേറെ തൊഴിലുകള്‍ സ്വദേശിവത്കരിക്കുന്നു
ജിദ്ദ: ടെലികോം, ഐ.ടി മേഖലയില്‍ ഒന്നര ലക്ഷത്തിലേറെ തൊഴിലുകള്‍ പടിപടിയായി സഊദിവത്കരിക്കുന്നതിന് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഐ.ടി മന്ത്രാലയത്തിന്റെ ശ്രമം. കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം ടെലികോം, ഐ.ടി മേഖലയിലെ ജീവനക്കാരുടെ എണ്ണം 2,63,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 1,12,000 പേര് സഊദികളാണ്. ഈ മേഖലയില്‍ സഊദിവല്‍ക്കരണം 43 ശതമാനമാണ്. ടെലികോം, ഐ.ടി മേഖലയില്‍ 1,51,000 വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്കു പകരം ഘട്ടംഘട്ടമായി സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനാണ് നീക്കം.
വന്‍കിട കമ്പനികളിലും സ്ഥാപനങ്ങളിലും സഊദിവല്‍ക്കരണം നടപ്പാക്കുന്നതിന് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഐ.ടി മന്ത്രാലയം ഊന്നല്‍ നല്‍കും. നിതാഖാത്ത് പ്രകാരം നടപ്പാക്കേണ്ട സഊദിവത്കരണ തോത് ഉയര്‍ത്തുകയാണ് ചെയ്യുക. ഉന്നത തസ്തികകള്‍ സഊദിവത്കരിക്കുന്നതിനും ഉന്നത തസ്തികകളില്‍ സഊദി വനിതകളെ നിയമിക്കുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അവയില്‍ സഊദികളെ നിയമിക്കുന്നതിനും ടെലികോം, ഐ.ടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ മന്ത്രാലയം നടപ്പാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
കോള്‍ സെന്ററുകളും ഔട്ട്സോഴ്സിങ് സെന്ററുകളും പോലുള്ള പുതിയ ബിസിനസ് മാതൃകകള്‍ നടപ്പാക്കി സഊദി വനിതകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിന് ടെലികോം, ഐ.ടി കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതിനും ശ്രമമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."