HOME
DETAILS

പട്ടാപ്പകല്‍ വീട്ടമ്മയെ തള്ളിമാറ്റി വീട്ടില്‍കയറി മോഷണം

  
backup
May 24 2017 | 22:05 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86




പാണ്ടിക്കാട്: മുറ്റമടിക്കാന്‍ പുറത്തിറങ്ങിയ വീട്ടമ്മയെ തള്ളിമാറ്റി വീട്ടില്‍കയറി മോഷണം. പുളിക്കല്‍പറമ്പ് കുറ്റിപ്പുളി റോഡില്‍ കുളപ്പറമ്പ് റോഡ് ജങ്ഷനോടു ചേര്‍ന്ന് ഒറ്റയ്ക്കു താമസിക്കുന്ന പട്ടിക്കാടന്‍ പാത്തുമ്മ (62) യെ അക്രമിച്ചാണ് സ്വര്‍ണം കവര്‍ന്നത്.
ഇന്നലെ രാവിലെ 8.30ഓടെ ഉമ്മറവാതില്‍ പടിയില്‍ വായും മൂക്കും പൊത്തി തള്ളിമാറ്റിയ ശേഷം വീട്ടിനുള്ളില്‍ കയറി മേശയില്‍ സൂക്ഷിച്ച മൂന്നു മാലകളും ഒരു മോതിരവുമുള്‍പ്പെടെ മൂന്നു പവനോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. രാവിലെ വീടിന്റെ ഉള്‍ഭാഗം തുടച്ചു വൃത്തിയാക്കിയ ശേഷം മുറ്റമടിക്കാന്‍ ചൂലുമായി വീടീന്റെ മുന്‍വശത്തെ വാതില്‍ തുറന്നു വരുന്നതിനിടെ മോഷ്ടാവ് വായയും മൂക്കും പൊത്തി തള്ളിയിടുകയും വീട്ടിനുള്ളില്‍ കയറുകയുമായിരുന്നു.
പെട്ടെന്നുള്ള ആക്രമണത്തില്‍ പകച്ച വീട്ടമ്മയ്ക്ക് ഒച്ചവയ്ക്കാനായില്ല. ഏറെ സമയം കഴിഞ്ഞാണ് അയല്‍പക്കത്തുള്ളവര്‍ വിവരമറിഞ്ഞത്. ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഇപ്പോള്‍ കവര്‍ച്ച നടന്ന വീട്ടില്‍നിന്ന് 250 മീറ്ററോളം അകലെ മുട്ടിച്ചിറക്കല്‍ വാല്‍പറമ്പത്ത് നബീസ എന്ന വൃദ്ധയുടെ മാല ബൈക്കില്‍ വന്ന യുവാവ് പൊട്ടിച്ചെടുത്തിരുന്നു. രണ്ടാഴ്ച മുന്‍പു കുറ്റിപ്പുളിയില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് കടുവപ്പാലി കുഞ്ഞിമൊയ്തീന്റെ ഭാര്യ കുഞ്ഞിക്കദിയയെ ബക്കറ്റ് കയര്‍ കഴുത്തില്‍ കുരുക്കി ചവിട്ടിവീഴ്ത്തി കൈയിലെ സ്വര്‍ണ വള തട്ടിയെടുത്തിരുന്നു.
ഇതിനിടെയാണ് ഇന്നലെ വീണ്ടും സമാനരീതിയില്‍ കവച്ച നടന്നത്. മലപ്പുറം ഡോഗ്‌സ്‌ക്വാഡിലെ ലിസ എന്ന പൊലിസ് നായ കവര്‍ച്ച നടന്ന വീട്ടില്‍ മണം പിടിച്ച ശേഷം തൊട്ടടുത്ത വയലില്‍വരെ എത്തി. മൊബൈല്‍ ഫോറന്‍സിക് വിഭാഗവും വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. പാണ്ടിക്കാട് എസ്.ഐ സത്യശീലന്‍, എ.എസ്.ഐമാരായ സുരേഷ്ബാബു, അബ്ദുല്‍ റസാഖ് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സംഘവും സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  4 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  10 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  29 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago