HOME
DETAILS
MAL
കാര്‍ഷിക നിയമം നടപ്പാക്കില്ല; ഏത് നടപടിയും നേരിടാന്‍ തയാര്‍: മന്ത്രി വി.എസ് സുനില്‍ കുമാര്‍
backup
December 07 2020 | 10:12 AM
തിരുവനന്തപുരം: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കേരളം രംഗത്ത്. ഒരു കാരണവശാലും കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് വി.എസ് സുനില്‍ കുമാര്‍ പറഞ്ഞു.
ഇതിന്റെ പേരിലുള്ള നടപടികള്‍ എന്തുതന്നെ ആയാലും നേരിടാനൊരുക്കമാണെന്നും നിയമത്തിനെതിരെ ഈ ആഴ്്ച തന്നെ സുപ്രിം കോടതിയെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.3 നിയമങ്ങള്‍ക്കെതിരെയും സുപ്രിംകോടതിയില്‍ കേസ്ഫയല്‍ ചെയ്യാന്‍ അഡ്വക്കറ്റ് ജനറലിനു സര്‍ക്കാര്‍ നിര്‍ദേശമുണ്ട്.
രാജസ്ഥാന്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിയമത്തിനെതിരെ ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."