HOME
DETAILS

രാജ്യത്തെ 255 ജില്ലകള്‍ കടുത്ത ജലക്ഷാമത്തിലേക്ക്

  
backup
July 10 2019 | 21:07 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-255-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b5%81

 


പാലക്കാട്: രാജ്യത്തെ 255 ജില്ലകളിലായി 756 നഗരപ്രദേശങ്ങളും 4387 ഗ്രാമപ്രദേശങ്ങളും ജലദൗര്‍ലഭ്യം നേരിടുന്നതായി കേന്ദ്ര ഗ്രൗണ്ട് വാട്ടര്‍ എസ്റ്റിമേറ്റ് കമ്മിറ്റി നടത്തിയ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യം കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ,് ഡല്‍ഹി എന്നിവിടങ്ങളിലെ നഗരങ്ങളാണ് ഈ പട്ടികയില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെട്ടിരിക്കുന്നത്


കേരളത്തിലെ സ്ഥിതിയും ആശങ്കപ്പെടുത്തുന്നതാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സംസ്ഥാനത്തെ ജലസുരക്ഷിത ബ്ലോക്കുകളുടെ എണ്ണം 131ല്‍ നിന്ന് 119 ആയി കുറഞ്ഞെന്നാണ് കണക്ക്. ജലത്തിന്റെ ഉപയോഗം 70 ശതമാനത്തില്‍ താഴെയുള്ള മേഖലകളെയാണ് ജലസുരക്ഷിത ബ്ലോക്കുകള്‍ എന്ന് വിശേഷിപ്പിക്കുന്നത്. ജലലഭ്യതയും അവിടെ ജലത്തിന്റെ ചെലവ് 100 ശതമാനത്തിനും മുകളിലുള്ള മേഖലകളെ അതിചൂഷണ ബ്ലോക്കുകള്‍ എന്നും 70-90 ശതമാനം വരെ ജലം ചെലവഴിക്കുന്ന മേഖലകളെ ഭാഗിക ഗുരുതര മേഖലകളെന്നും വിളിക്കുന്നു.


നദികള്‍, തടാകങ്ങള്‍ എന്നിവയിലെ മലിനീകരണം, നഗരവല്‍ക്കരണം, ഭൂഗര്‍ഭ ജലത്തിന്റെ അമിത ഉപയോഗം, ജനസംഖ്യാ വര്‍ധന തുടങ്ങിയ കാര്യങ്ങളും ജലക്ഷാമത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ജലക്ഷാമം ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോവര്‍ഷവും പ്രതിശീര്‍ഷ ജലത്തിന്റെ അളവ് ഗണ്യമായി കുറയുന്നു. 1951 ല്‍ പ്രതിശീര്‍ഷ ജലത്തിന്റെ തോത് 5177 ഘനമീറ്റര്‍ ആയിരുന്നത് 2019ല്‍ 1720 ഘനമീറ്ററായി കുറഞ്ഞു. ഓരോ വര്‍ഷവും രാജ്യത്തെ ജലവിതാനത്തിന്റെ തോത് 0.3 മീറ്റര്‍ കുറയുന്നതായാണ് നാസ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2030 ആകുമ്പോള്‍ ഇപ്പോഴത്തെക്കാള്‍ 50 ശതമാനം കൂടുതല്‍ ജലദൗര്‍ലഭ്യത രാജ്യത്ത് അനുഭവപ്പെടുമെന്നാണ് എ.ഡി.ബിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago