HOME
DETAILS
MAL
യു.എസിലെ ബ്രിട്ടീഷ് അംബാസിഡര്‍ രാജിവച്ചു
backup
July 10 2019 | 22:07 PM
ലണ്ടന്‍: ഡൊണാള്‍ഡ് ട്രംപിനെയും ഭരണകൂടത്തെയും കഴിവുകെട്ടവരെന്ന് ആക്ഷേപിച്ചതിനെ തുടര്‍ന്ന് വിവാദത്തിലായ യു.എസിലെ ബ്രിട്ടീഷ് അംബാസിഡര്‍ കിം ഡാരക് രാജിവച്ചു. കിം വിഡ്ഢിയാണെന്ന് ട്രംപ് പ്രതികരിച്ചിരുന്നു. സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്നു പറഞ്ഞാണ് ബ്രിട്ടനിലെ മുതിര്‍ന്ന നയതന്ത്രജ്ഞനായ കിം രാജിവച്ചത്. നേരത്തെ കിം ബ്രിട്ടനിലേക്കയച്ച ഇമെയിലിലെ വിവരങ്ങള്‍ ചോര്‍ന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. രാജിവച്ച കാര്യം ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."