പയസ്വിനി പുഴയിലെ മണലൂറ്റ്: പൊലിസ് നടപടി ശക്തമാക്കി
ബോവിക്കാനം: പയസ്വിനി പുഴയിലെ അനധികൃത മണലൂറ്റിനെതിരേ പൊലിസ് നടപടി ശക്തമാക്കി. അനധികൃതമായി കടത്തുന്നതിനു വേണ്ടി പുഴയോരത്ത് സൂക്ഷിച്ചിരുന്ന ഏഴ് ലോഡ് മണല്‍ പിടികൂടി. ആലൂരില്‍ പാതിവഴില്‍ നിര്‍മാണം നിലച്ച സ്ഥിരം തടയുടെ സമീപത്തെ പുഴയോരത്തു നിന്നാണ് മണല്‍ പിടിച്ചെടുത്തത്.
പയസ്വിനി പുഴയിലെ ആലൂരില്‍ നിന്നു രാത്രി കാലങ്ങളില്‍ വ്യാപകമായി മണല്‍ക്കൊള്ള നടക്കുന്നതായി ഒരാഴ്ച മുന്‍പ് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി ആദൂര്‍ എസ്.ഐ പ്രശോഭിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം നടത്തിയ പരിശോധനയിലാണു പുഴക്കടവില്‍ കൂട്ടിയിട്ടിരുന്ന നിലയില്‍ മണല്‍ കണ്ടെത്തിയത്.
മണല്‍ കടത്തുന്നതിനു വേണ്ടി ആലൂര് എം.എല്‍.എ റോഡില്‍ നിന്നു പുഴയോരത്തേക്കു രണ്ടിടങ്ങളിലായി അനധികൃതമായി നിര്‍മിച്ച റോഡുകള്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊലിസ് തകര്‍ത്തു. പിടികൂടിയ മണല്‍ റവന്യു വകുപ്പ് അധികൃതര്‍ക്കു കൈമാറിയതായും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."