370ാം വകുപ്പ് താല്‍ക്കാലികമെന്ന് മന്ത്രി രാജ്യസഭയില്‍
ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ 370ാം വകുപ്പ് താല്‍ക്കാലികമാണെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഢി രാജ്യസഭയില്‍. കശ്മീരികള്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ 35 എ വകുപ്പ് പിന്നീട് 1954ല്‍ പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറിലൂടെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഭാഗമാണ്. ഈ രണ്ടു നിയമങ്ങളും പാര്‍ലമെന്റിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. ഏതെങ്കിലും വിദേശരാജ്യത്തിനോ സംഘടനയ്‌ക്കോ അതില്‍ ഇടപെടാനാകില്ലെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. അതിനിടെ 370ാം വകുപ്പിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്തുള്ള ഹരജി സുപ്രിംകോടതി പരിശോധിക്കും.
ബി.ജെ.പി നേതാവും അഭിഭാഷകനുമായി അശ്വനി ഉപാധ്യായയാണ് ഹരജിക്കാരന്‍. 1958 ജനുവരി 26ന് കോണ്‍സ്റ്റുവന്റ് അസംബ്ലി പിരിച്ചുവിട്ടതോടെ 370ം വകുപ്പും കാലഹരണപ്പെട്ടുവെന്നാണ് ഹരജിയില്‍ ഉന്നയിക്കുന്ന വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."