കാസര്‍കോടിന്റെ വേദനയുമായി നെല്ലിക്കുന്ന് നിയമസഭയില്‍
തിരുവനന്തപുരം: ജാഥകള്‍ തുടങ്ങാന്‍ മാത്രം കാസര്‍കോട് വേണം. വികസനം വരുമ്പോള്‍ കാസര്‍കോടിനെ മറക്കുന്നു. കേരളത്തിന്റെ വടക്കന്‍ അതിര്‍ത്തിയായ കാസര്‍കോടിന്റെ ദുഃഖം നിയമസഭയില്‍ അവതരിപ്പിച്ചത് കാസര്‍കോടിനെ പ്രതിനിധീകരിക്കുന്ന മുസ്‌ലിം ലീഗ് എം.എല്‍.എ എന്‍.എ നെല്ലിക്കുന്നാണ്. ദേശീയ ജലപാത തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് കാസര്‍കോട് അവസാനിപ്പിക്കുന്നതിനു പകരം കാസര്‍കോടു നിന്നു തുടങ്ങി തിരുവനന്തപുരത്ത് അവസാനിപ്പിക്കുന്ന രീതിയിലാക്കണമെന്നായി നെല്ലിക്കുന്ന്.
രാഷ്ട്രീയ പാര്‍ട്ടികളുടെ എല്ലാ ജാഥകളും ആരംഭിക്കുന്നത് കാസര്‍കോട് നിന്നാണ്. എന്നാല്‍ വികസനപദ്ധതികളുടെ ആരംഭത്തിനു കാസര്‍കോടിനെ പരിഗണിക്കില്ല. എല്ലാ പദ്ധതികളുടെയും അവസാനമാണ് ഇവിടെ നടക്കുന്നത്. അതുകൊണ്ടു തന്നെ പദ്ധതികള്‍ കൃത്യമായി നടക്കുന്നില്ലെന്നും നെല്ലിക്കുന്ന് പറഞ്ഞു.
നെല്ലിക്കുന്ന് പരിഭവം പറഞ്ഞപ്പോള്‍ ദേശീയ ജലപാത തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് കാസര്‍കോട് എത്തട്ടെ, പകരം ദേശീയപാതയുടെ വികസനം കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് അവസാനിപ്പിക്കാമെന്നായി മുഖ്യമന്ത്രി. അപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും തുല്യത കിട്ടുമല്ലോയെന്നും ചിരി പടര്‍ത്തി മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."