സഊദിയില്‍ വിദേശികളുടെ പണമിടപാടില്‍ വന്‍ ഇടിവ്; എട്ടു മാസത്തിനിടെ 119 കോടി റിയാലിന്റെ കുറവ്
റിയാദ്: സഊദിയില്‍ നിന്നും വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ ഇടിവ്. മുന്‍ വര്ഷാങ്ങളെ അപേക്ഷിച്ചു കഴിഞ എട്ടു മാസത്തിനിടെ അയച്ച പണത്തില്‍ 119 കോടി റിയാലിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്.
സഊദി അറേബ്യാന്‍ മോണിറ്ററി ഏജന്‍സി പുറത്ത് വിട്ട ജനുവരി ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള കാലത്ത് വിദേശികള്‍ ആകെ 9,366 കോടി റിയാലാണ് സ്വദേശങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിദേശികളുടെ റെമിറ്റന്‍സ് 9,485 കോടി റിയാലായിരുന്നു. കടുത്ത രീതിയിലുള്ള സ്വദേശിവല്‍ക്കരണവും ശക്തമായ നിയന്ത്രണവുമാണ് വിദേശികളുടെ പണമയക്കളില് കുറവ് വരാന്‍ കാരണം.
ഓഗസ്റ്റില്‍ മാത്രം വിദേശികളുടെ പണമയക്കളില് 16.9 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 1,255 കോടിയായിരുന്നു വിദേശികള്‍ അയച്ചതെങ്കില്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ അത് 1,043 കോടി റിയാലായാണ് കുറഞ്ഞത്.
കഴിഞ്ഞ വര്‍ഷം വിദേശികളുടെ റെമിറ്റന്‍സ് 14,165 കോടിയും 2016 ല്‍ 15,189 കോടിയുമായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം വിദേശികള്‍ അയച്ച പണത്തില്‍ 7.2 ശതമാനം കുറവാണു രേഖപ്പെടുത്തിയത്. 2012 ല്‍ റെമിറ്റന്‍സ് 12 ശതമാനം വര്‍ധിച്ച് 12,500 കോടി റിയാലിലും 2013 ല്‍ 18 ശതമാനം വര്‍ധിച്ച് 14,700 കോടി റിയാലിലും 2014 ല്‍ നാലു ശതമാനം വര്‍ധിച്ച് 15,300 കോടി റിയാലിലും 2015 ല്‍ രണ്ടു ശതമാനം വര്‍ധിച്ച് 15,680 കോടി റിയാലിലും എത്തിയിരുന്നു. 2015 ല്‍ തന്നെയാണ് വിദേശികളുടെ റെക്കോര്‍ഡ് റെമിറ്റന്‍സും രേഖപ്പെടുത്തിയത്. എന്നാല്‍ പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും വിദേശികള്‍ അയക്കുന്ന പണത്തില്‍ കുറവാണ് കാണപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."