കൈകളില്‍ തോക്കേന്തി ബി.ജെ.പി എം.എല്‍.എയുടെ ഡാന്‍സ്
ഡെറാഡൂണ്‍: ഇരു കൈകളിലും തോക്കേന്തി ഹിന്ദി പാട്ടിനൊപ്പിച്ചുള്ള ബി.ജെ.പി എം.എല്‍.എയുടെ ഡാന്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. ഹരിദ്വാറിലെ ലക്സറില് നിന്നുള്ള എം.എല്‍.എ കുവന്വര് പ്രണവ് സിങ് ചാംപ്യനാണ് രണ്ട് കൈയിലും വായിലും തോക്കുമായി വീട്ടില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ഡാന്‍സ് നടത്തിയത്. കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞ് എത്തിയതിനെ തുടര്‍ന്നാണ് പ്രണവ് സിങ് വീട്ടില്‍ പാര്‍ട്ടി നടത്തിയത്. കൂടെ നൃത്തം ചെയ്യാന്‍ മറ്റു രണ്ട് പേരുമുണ്ട്.
മദ്യം നിറച്ച ഗ്ലാസ് ഇടക്ക് പിറകില്‍ നില്ക്കുന്ന സഹായി എം.എല്‍.എക്ക് കൊടുക്കുന്നത് കാണാം. മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ബി.ജെ.പി മൂന്ന് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്ന് പൊലിസ് ഓഫിസര്‍ മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."