HOME
DETAILS
MAL
മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്ധന സബ്‌സിഡി ലഭ്യമാക്കണം: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
backup
July 10 2019 | 22:07 PM
ന്യൂഡല്‍ഹി: മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഉപയോഗിക്കുന്ന ഡീസല്‍, പെട്രോള്‍, സി.എന്‍.ജി, എല്‍.എന്‍.ജി തുടങ്ങിയ ഇന്ധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ആവശ്യപ്പെട്ടു. കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
മത്സ്യബന്ധന ബോട്ടുകളില്‍ ഉപയോഗിക്കുന്ന ഡീസല്‍, പെട്രോള്‍ എന്നിവയ്ക്ക് ഈടാക്കുന്ന റോഡ് സെസ് ഒഴിവാക്കണമെന്നും ഉല്‍പാദന ചെലവിന് അനുസൃതമായ രീതിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ കുറഞ്ഞ നിരക്കില്‍ നല്‍കണമെന്നും കേന്ദ്രമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ മന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."