ഇന്ത്യന്‍ സൈന്യത്തിനെതിരേ അല്‍ഖാഇദ ഭീഷണി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനും കശ്മിരിനും ഭീഷണിയുമായി അല്‍ ഖാഇദ തലവന്‍ അയ്മന്‍ അല്‍ സവാഹിരി. ഭീകരസംഘടന ഇന്നലെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് ഭീഷണി ജമ്മുകശ്മിരിലെ സര്‍ക്കാരിനും സൈന്യത്തിനുമെതിരേ മുജാഹിദുകള്‍ പ്രഹരമേല്‍പ്പിക്കണമെന്ന് കശ്മിരിനെ മറക്കരുതെന്ന് പേരിട്ടിരിക്കുന്ന വിഡിയോയില്‍ ആവശ്യപ്പെടുന്നു.
സൈന്യത്തിനും സര്‍ക്കാരിനുമെതിരേ പ്രവര്‍ത്തിച്ച് ഇന്ത്യന്‍ സമ്പദ്ഘടനയെയും മാനവശേഷിയെയും തകര്‍ക്കുന്നതിലാണ് കശ്മിര്‍ മുജാഹിദുകള്‍ ശ്രദ്ധിക്കേണ്ടതെന്ന് സവാഹിരി ആവശ്യപ്പെടുന്നു. താലിബാന്റെയും പാകിസ്താന്റെയും കശ്മിര്‍ നയത്തെ വിഡിയോയില്‍ താരതമ്യം ചെയ്യുന്നുണ്ട്.
പാകിസ്താന്‍ സൈന്യവും സര്‍ക്കാരും പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തകരെ ചൂഷണം ചെയ്യുകയാണ്. അവരെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ മാത്രമാണ് പാകിസ്താന്‍ ചെയ്യുന്നത്.
പാകിസ്താന്‍ അമേരിക്കയുടെ കൈയിലെ കളിപ്പാവയാണെന്നും ഇന്ത്യയുമായുള്ള അതിര്‍ത്തിതര്‍ക്കം അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം നിയന്ത്രിക്കുന്ന ഒരു പോരാട്ടം മാത്രമാണെന്നും സവാഹിരി വിമര്‍ശിക്കുന്നു.
അതേസമയം ഭീകരവാദത്തെ പിന്തുണക്കുന്നില്ലെന്ന് അറിയിക്കാനായി പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ട വിഡിയോയാണിതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."