മലയോരങ്ങളെ ബന്ധിപ്പിച്ച് ചെറുവിമാന സര്‍വിസ് യാഥാര്‍ഥ്യമാക്കണം
രാജപുരം: മലയോര പട്ടണങ്ങള്‍ വികസന രംഗത്തു മുന്നേറുമ്പോള്‍ ഇതിനു ആക്കം കൂട്ടാന്‍ രാജപുരത്തു നിന്നു സംസ്ഥാനത്തെ മലയോര പട്ടണങ്ങളെ ബന്ധിപ്പിച്ച് ചെറു വിമാന സര്‍വിസ് എന്ന ആശയത്തിനു ചിറകു മുളക്കുമോ എന്നതാണ് ജില്ലക്കാരുടെ ചോദ്യം. കണ്ണൂര്‍, വയനാട്, മലപ്പുറം, പാലക്കാട്, കോട്ടയം, പത്തനംതിട്ട, ഇടുക്കി, ജില്ലകളിലെ പ്രമുഖ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വിമാന സര്‍വിസ് നടത്താമെന്ന ആശയമാണ് സര്‍ക്കാറിന്റെ മുന്നിലുള്ളത്.
മലയോര പട്ടണങ്ങളെ ബന്ധിപ്പിച്ച് വിമാന സര്‍വിസ് തുടങ്ങുന്നത് വിനോദ സഞ്ചാര രംഗത്തും മുന്നേറ്റം നടത്താന്‍ കഴിയും. റാണിപുരം പോലുള്ള പ്രകൃതി രമണീയമായ സ്ഥലങ്ങളിലേക്ക് ടൂറിസ്റ്റുകള്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുമെന്നതിനാല്‍ ചെറുവിമാന സര്‍വിസിന്റെ പ്രസക്തി ഏറെയാണ്.
എയര്‍ സ്ട്രിപ്പുകള്‍ക്കുള്ള നിരപ്പായ സ്ഥലങ്ങള്‍ ജില്ലയില്‍ നിരവധിയുള്ളതിനാല്‍ ആശയം പ്രാബല്യത്തില്‍ വരാന്‍ എളുപ്പവുമാണ്. കൊട്ടിയൂര്‍, ഗുരുവായൂര്‍, മലയാറ്റൂര്‍, ശബരിമല, ഭരണങ്ങാനം തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ചാല്‍ എളുപ്പത്തില്‍ എത്തിപ്പെടാമെന്നതിനു പുറമെ ചുരുങ്ങിയ സമയം കൊണ്ട് കൂടുതല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനും കഴിയും.
കേരള മലയോര എയര്‍വെയ്‌സ് എന്ന പേരില്‍ മലയോരങ്ങളെ കോര്‍ത്തിണക്കി ദിവസത്തില്‍ നാലു സര്‍വിസുകള്‍ നടത്താവുന്ന ഈ ആശയം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് മലയോര വാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."