കാലഹരണപ്പെട്ട സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കണം: ഗവ. നഴ്സസ് അസോസിയേഷന്
കൊച്ചി: കാലഹരണപ്പെട്ട സ്റ്റാഫ് പാറ്റേണ്‍ പരിഷ്കരിക്കണമെന്നും പദവി ഉയര്‍ത്തിയ ആശുപത്രികളില്‍ ആവശ്യമായ തസ്തികകള്‍ അനുവദിക്കണമെന്നും കേരള ഗവ. നഴ്സസ് അസോസിയേഷന് (കെ.ജി.എന്‍.എ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക, മുഴുവന്‍ ആശുപത്രികളിലും നേഴ്സുമാര്‍ക്ക് എട്ടുമണിക്കൂര്‍ ജോലി ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
വൈ.എം.സി.എ ഹാളില്‍ ചേര്‍ന്ന സമ്മേളനം എം സ്വരാജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര പ്രശസ്തമായ ആരോഗ്യ രംഗത്തെ 'കേരള മോഡല്‍' നേട്ടം കൈവരിക്കുന്നതില്‍ കേരളത്തിലെ നേഴ്സുമാരുടെ പങ്ക് പ്രധാനമാണെന്ന് എം സ്വരാജ് പറഞ്ഞു. കെ.ജി.എന്‍.എ ജില്ലാ പ്രസിഡന്റ് ടി.ഡി ബീന അധ്യക്ഷയായി.
സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.എന്‍ ഗോപിനാഥ്, സംസ്ഥാന കമ്മിറ്റിയംഗം കെ.എ അലി അക്ബര്‍, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി ടി.കെ മോഹനന്, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി കെ.കെ സുനില്‍കുമാര്‍, കെ.ജി.എന്‍.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഒ റീത്ത, ജില്ലാ സെക്രട്ടറി കെ.ജി സോമജ, കെ.ജി.എസ്.എന്‍.എ ജില്ലാ സെക്രട്ടറി അഖില്‍ ചന്ദ്രന്, ലിസി തോമസ് എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ സംസ്ഥാന അംഗങ്ങള്‍ ഒപ്പിട്ട അവയവദാന സമ്മത പത്രം ഐ.എം.എ ജില്ലാ പ്രസിഡന്റ് ഡോ. സുനില്‍ മത്തായിക്ക് കൈമാറി. ഉച്ചയ്ക്ക് ശേഷം നടന്ന പ്രതിനിധി സമ്മേളനം കെ.ജി.എന്‍.എ സംസ്ഥാന സെക്രട്ടറി കെ.എം സോഫി ഉദ്ഘാടനം ചെയ്തു.
കെ.എ ബിന്ദു അധ്യക്ഷയായി. പുതിയ ഭാരവാഹികളായി ടി.ഡി ബീന (പ്രസിഡന്റ്) കെ.ജി സോമജ (സെക്രട്ടറി) ലിസി തോമസ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. എം.വി മോളി, ബെറ്റി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."