HOME
DETAILS
MAL
ട്രാന്‍സ്ജെന്റേഴ്സ് അവകാശ സംരക്ഷണ ബില്ലിന് മന്ത്രിസഭാ അംഗീകാരം
backup
July 10 2019 | 22:07 PM
ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്റേഴ്സിന്റെ അവകാശ സംരക്ഷണ ബില്ലിന് കേന്ദ്ര മന്ത്രിസഭ അനുമതി നല്കി. ട്രാന്സ്ജെന്ററുകള്ക്ക് സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ ഉന്നമനം ഉറപ്പുവരുത്തുന്നതാണ് ബില്‍.
ട്രാന്‍സ്ജെന്റേഴ്സിന് അസ്തിത്വം നല്‍കുന്നതും ശാക്തീകരിക്കുന്നതിന് ഉതകുന്നതുമാണ് ബില്ലെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സെഷനില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ട്രാന്‍സ്ജെന്ററുകളെ ഭിന്നലിംഗം, മൂന്നാംലിംഗം, ഭിന്നലൈംഗികം എന്നിങ്ങനെ അഭിസംബോധന ചെയ്യരുതെന്ന് സാമൂഹിക നീതി വകുപ്പ് ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."