കര്‍ണാടകയില്‍ സുപ്രിംകോടതി: രാജിവച്ച എം.എല്‍.എമാര്‍ സ്പീക്കര്‍ക്കു മുന്‍പാകെ ഹാജരാവണം
ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ഇടപെട്ട് സുപ്രിംകോടതി. രാജിവച്ച എം.എല്‍.എമാര്‍ സ്പീക്കര്‍ക്കു മുന്‍പാകെ ഹാജരാകണമെന്നാണ് സുപ്രിംകോടതി നിര്‍ദേശം. ഇവരുടെ കാര്യത്തില്‍ സ്പീക്കര്‍ തീരുമാനം എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി ചോദ്യംചെയ്ത് വിമത എം.എല്‍.എമാര്‍ നല്കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം. രാജി സ്വീകരിക്കാന്‍ ഉത്തരവിടണം എന്നാവശ്യപ്പെട്ടാണ് ഇവര്‍ സുപ്രിംകോടതിയെ സമീപിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇടപെടാന്‍ സുപ്രിംകോടതി തയ്യാറായില്ല.
രണ്ടിലൊരു തീരുമാനം ഇന്നു തന്നെയുണ്ടാവണം എന്നാണ് കോടതിയുടെ നിര്‍ദേശം. വൈകിട്ട് ആറു മണിക്ക് മുന്‍പ് സ്പീക്കര്‍ക്കു മുന്‍പാകെ ഹാജരാകണമെന്നാണ് കോടതിയുടെ നിര്‍ദേശം. ബംഗളൂരുവിലെത്തി സ്പീക്കറെ കാണാന്‍ എം.എല്‍.എമാര്‍ക്കു വേണ്ട സുരക്ഷയൊരുക്കണമെന്നും സംസ്ഥാന സര്‍ക്കാരിനോടും ഡി.ജി.പിയോടും സുപ്രിംകോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."