അഡ്വ: കുല്‍സു ടീച്ചര്‍ക്ക് ജുബൈല്‍ കെ.എം.സി.സി സ്വീകരണം നല്‍കി
ദമാം: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം സഊദിയിലെത്തിയ സംസ്ഥാന വനിതാ ലീഗ് ജനറല്‍ സെക്രട്ടറിയും വനിതാ കമ്മീഷന്‍ അംഗവും വനിതാ വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍ പേഴ്‌സനുമായിരുന്ന അഡ്വ:കുല്‍സു ടീച്ചര്‍ക്ക് ജുബൈല്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബദര്‍ അല്‍-ഖലീജ് മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ചു സ്വീകരണം നല്‍കി. സമൂഹത്തില്‍ സ്ത്രീകളുടെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ചും സ്ത്രീ ശാക്തീകരണത്തിന്റെ ആവശ്യകതയെക്കുറിച്ചും വനിതാ ലീഗിന്റെയും പ്രവാസത്തില്‍ വനിതാ കെ എം സി സി കുടുംബങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പങ്കിനെക്കുറിച്ചും അവര്‍ തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
പരിപാടിയില്‍ വെച്ച് വനിതാ കെ എം സി സി പ്രവര്‍ത്തകര്‍ കുല്‍സു ടീച്ചര്‍ക്ക് ബഹുമാനാര്‍ത്ഥം സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. അന്തരിച്ച മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കരമന മാഹിന്‍ അനുസ്മരണ പ്രഭാഷണം നൗഷാദ് തിരുവനന്തപുരം നടത്തി. ആക്റ്റിങ് പ്രസിഡന്റ്ജാഫര്‍ എം പി അദ്ധ്യക്ഷത വഹിച്ചു. അഡൈ്വസറി
ബോര്‍ഡ് ചെയര്‍മാന്‍ യു എ റഹീം ഉദ്ഘാടനം ചെയ്തു. നൂഹ് പാപ്പിനശ്ശേരി, അഷ്റഫ് മൂവാറ്റുപുഴ, ബാപ്പു തേഞ്ഞിപ്പലം, അനസ് വയനാട്, സഫയര്‍ മുഹമ്മദ്, എ ആര്‍ സലാം, ഫസല്‍ പി എം, ഹമീദ് പയ്യോളി, മുഹമ്മത് കുട്ടി മാവൂര്‍, കുട്ടി എടപ്പാള്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി ശംസുദ്ധീന്‍ പള്ളിയാളി സ്വാഗതവും സൈതലവി പരപ്പനങ്ങാടി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."