തുടക്കമേ പാളി
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തി പോളിങ് സാമഗ്രികളുടെ വിതരണം. തിരുവനന്തപുരത്തെ വിതരണ കേന്ദ്രത്തില്‍ ഇന്നലെ രാവിലെ മുതല്‍ പോളിങ് ഉദ്യോഗസ്ഥരുടെ തിക്കുംതിരക്കുമായിരുന്നു. സാമഗ്രികള്‍ കൈപ്പറ്റി ബൂത്തുകളിലെത്താനുള്ള ഓട്ടത്തിനിടയില്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൊവിഡ് നിയന്ത്രണങ്ങളൊക്കെ മറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കാന്‍ ആവശ്യമായ ഉദ്യോഗസ്ഥരും രംഗത്തില്ലായിരുന്നു. തിരുവനന്തപുരത്തെ നാലാഞ്ചിറ സര്‍വോദയ വിദ്യാലയത്തിലെ വിതരണ കേന്ദ്രത്തിലാണ് രാവിലെ തന്നെ തിക്കുംതിരക്കുമുണ്ടായത്. സംഭവം വാര്‍ത്തയായതോടെ മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. തുടക്കത്തിലെ തിരക്ക് മാത്രമായിരുന്നുവെന്നും വേഗത്തില്‍ ബൂത്തിലെത്താനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥരെന്നുമായിരുന്നു സബ്കലക്ടര്‍ എം.എസ് മാധവിയുടെ പ്രതികരണം. ഇന്നലെ രാവിലെ എട്ടുമണി മുതലാണ് പോളിങ് സാമഗ്രികളുടെ വിതരണം തുടങ്ങിയത്. ഈ പ്രാവശ്യം പോളിങ് സാമഗ്രികള്‍ക്കൊപ്പം മാസ്ക്, സാനിറ്റൈസര്‍,പി.പി.ഇ കിറ്റ് തുടങ്ങിയവ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."