യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ സംഭവം; നടപടി വൈകിയില്ലെന്ന് പൊലിസ്
കൊച്ചി: യുവാവിന്റെ മൃതദേഹം ചതുപ്പില്‍ കെട്ടിത്താഴ്ത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നടപടി വൈകിയെന്ന അച്ചന്റെ ആരോപണം നിഷേധിച്ച് പൊലിസ്. അര്‍ജുനെ കാണാതായെന്ന് പരാതി കിട്ടിയ അന്നുതന്നെ എഫ്.ഐ.ആര് എടുത്തു. അര്‍ജുന്റെ സുഹൃത്തുക്കളും ബന്ധുക്കളും പ്രതികളെ പിടികൂടി പൊലിസിനെ ഏല്പിച്ചെന്ന വാദം തെറ്റാണെന്ന് പൊലിസ് വിശദമാക്കി.
പ്രതികളെ വിളിച്ചുവരുത്തിയത് പൊലിസാണ്. പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ പലയിടത്തായി ഒളിപ്പിച്ചു. ഇതിനാല്‍ ടവര്‍ ലൊക്കേഷന്‍ തെറ്റിയെന്നും പൊലിസ് പറയുന്നു. യുവാവിന്റെ കൊലപാതകത്തില്‍ പൊലിസിനെതിരെ ഗുരുതരയാരോപണങ്ങളാണ് അര്ജുന്റെപിതാവ് ഉന്നയിച്ചത്. അഞ്ചാം തീയതി മകനെ കാണാതായ സംഭവത്തില്‍ സംശയിക്കുന്ന റോണി, നിബിന് എന്നിവരെ പിടികൂടി പൊലിസില്‍ ഏല്പിച്ചിട്ടും കൂടുതല്‍ അന്വേഷണം നടത്താതെ ഇരുവരെയും പറഞ്ഞുവിട്ടുവെന്നും അര്ജുന്റെകുടുംബം ആരോപിക്കുന്നു.
ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് കുമ്പളം സ്വദേശി അര്‍ജുന്റെ മൃതദേഹം നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."