തൊഴിലുറപ്പു പദ്ധതി പ്രകാരം നിര്‍മ്മിച്ച പാലം ഉദ്ഘാടനം
ഹരിപ്പാട് : കുമാരപുരം ഗ്രാമ പഞ്ചായത്ത് 13-ാം വാര്‍ഡില്‍ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ആനകേരി പറമ്പ് പാലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ നിര്‍വ്വഹിച്ചു.അപ്രോച്ച് റോഡ് എം.സത്യപാലന് ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് കുമാര്‍ അധ്യക്ഷനായി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ നിന്നുള്ള 11 ലക്ഷം രൂപയും ലോകബാങ്ക് പദ്ധതിയില്‍ നിന്ന് ലഭിച്ച 11.48 ലക്ഷം രൂപയും ഉപയോഗിച്ചാണ് പാലവും അപ്രോച്ച് റോഡും നിര്‍മ്മിച്ചത്.ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി നിര്‍മ്മിച്ച പാലമെന്ന പ്രത്യേകതയും ആനകേരിപറമ്പ് പാലത്തിനുണ്ട്.
മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം കുമാരപുരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.കെ.ആര് പണിയ്ക്കരുടെ സ്മരണാര്‍ത്ഥം പാലത്തിന് സി.കെ.ആര് പാലമെന്നും അപ്രോച്ച് റോഡിന് മുന്‍ എല്‍.സി സെക്രട്ടറി എന്‍.പുഷ്പാംഗദന്റെ സ്മരണാര്‍ത്ഥം പുഷ്പ്പാംഗദന് റോഡെന്നും ഗ്രാമ പഞ്ചായത്ത് യോഗം പുനര്‍നാമകരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.എസ്.രഞ്ജിത്ത്, എല്‍.തങ്കമ്മാള്‍, ഡി.സുഗേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ദീപക്, വാര്‍ഡംഗം പി.ചന്ദ്രമോഹന്, ഹരിപ്പാട് ബി.ഡി.ഒ കെ.അനില്‍കുമാര്‍, ജോയിന്റ് ബി.ഡി.ഒ സി. സൈരന്ധ്രി എന്നിവര്‍ സംസാരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു മോഹനന് സ്വാഗതവും സെക്രട്ടറി പി.എ.വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."