ടെക്നിക്കല്‍ യൂനിവേഴ്സിറ്റിയിലെ അഴിമതികള്‍ അന്വേഷിക്കണണെന്ന്
മൂവാറ്റുപുഴ: ടെക്നിക്കല്‍ യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് നടക്കുന്ന അഴിമതികള്‍ അന്വേഷിക്കണമെന്നും വി.സിയുടെ വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും എ.ഐ.എസ്.എഫ് ദേശീയ സെക്രട്ടറിയേറ്റ് അംഗം എന്‍ അരുണ്‍ ആവശ്യപ്പെട്ടു.
ടെക്നിക്കല്‍ യൂനിവേഴ്സിറ്റിയുടെ വിദ്യാര്‍ഥി ദ്രോഹ നടപടികള്‍ക്കെതിരെ എ.ഐ.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ വിവിധ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന സമരപ്രഖ്യാപന കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറെ പ്രതീക്ഷയോടുകൂടി വിദ്യാര്‍ഥി സമൂഹം കണ്ടിരുന്ന ടെക്നിക്കല്‍ യൂനിവേഴ്സിറ്റി സ്വാശ്രയ കോളേജുകളുടെ താല്‍പര്യാനുസരണമാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇയര്‍ ബാക്ക് സംവിധാനം ഏര്‍പ്പെടുത്തിയും റീവാല്യുവേഷന് സംവിധാനം ഒഴിവാക്കിയും യൂനിവേഴ്സിറ്റി വിദ്യാര്‍ത്ഥികളെ ദ്രോഹിക്കുകയാണന്നും അരുണ്‍ ആരോപിച്ചു.
എ.ഐ.എസ്.എഫ് സംസ്ഥാന കമ്മിറ്റി അംഗം എം.ആര് അമല്‍ അധ്യക്ഷതവഹിച്ചു. ജി ഗോകുല്‍ ദേവ്, എം.എസ് നിമല്‍, പി.എ അസ്ലഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."