ബ്രൂവറി: മദ്യനയത്തിന്റെ ഭാഗമെന്ന് എക്‌സൈസ് മന്ത്രി രാമകൃഷ്ണന്‍
കോഴിക്കോട്: എല്‍.ഡി.എഫിന്റെ മദ്യനയത്തിന്റെ അടിസ്ഥാനത്തിലാണ് ബ്രൂവറികള്‍ക്ക് അനുമതി നല്‍കിയതെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.
ബ്രൂവറി ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ലൈസന്‍സ് നല്‍കാമെന്നത് തത്വത്തില്‍ ധാരണയായതാണ്. എന്നാല്‍ ഒരു സ്ഥാപനത്തിനും ലൈസന്‍സ് അനുവദിച്ചിട്ടില്ല. വിശദമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും ലൈസന്‍സ് അനുവദിക്കുക. എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ച് ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് കമ്മിഷനറെ നിയോഗിച്ചു.
ഇപ്പോള്‍ നടന്നത് പ്രാഥമിക നടപടികള്‍ മാത്രമാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ ശീലംവച്ച് എല്‍.ഡി.എഫ് സര്‍ക്കാരിനെയോ മന്ത്രിമാരെയോ വിലയിരുത്തരുത്. ആരോപണം ഉന്നയിച്ചയാള്‍ക്ക് അതു തെളിയിക്കാനുള്ള ബാധ്യതയുണ്ട്. ചെന്നിത്തല ഉന്നയിച്ച ചോദ്യങ്ങള്‍ പരിശോധിച്ച് ആവശ്യമുള്ളവക്കു പിന്നീട് മറുപടി നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."