ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം വിവാദത്തില്‍
പൂച്ചാക്കല്‍: ത്രീസ്റ്റാര്‍ ഹോട്ടലിന് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം അണിയറയില്‍.പഞ്ചായത്ത് ഭരണസമിതിയില്‍ ഭിന്നിപ്പ്.ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പാണാവള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതിയില്‍ പൊട്ടിത്തെറിക്ക് സാധ്യത.
പൂച്ചാക്കല്‍ ടൗണിലെ ത്രീസ്റ്റാര്‍ പദവിയുള്ള ഹോട്ടലിനാണ് ബാര്‍ ലൈസന്‍സ് നല്‍കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നത്.
ഭരണകക്ഷിയായ എല്‍.ഡി.എഫിനുകളില്‍ തന്നെ ഈ വിഷയത്തില്‍ ശക്തമായ ഭിന്നിപ്പുണ്ട്. കഴിഞ്ഞ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഹോട്ടലുടമയുടെ ബാര്‍ ലൈസന്‍സിന് വേണ്ടിയുള്ള അപേക്ഷ എടുത്തെങ്കിലും മുന്‍കൂട്ടി പറയാതിരുന്നതിനാല്‍ ഇത് ചര്‍ച്ച ചെയ്യാന്‍ ഘടകകക്ഷിയായ സി.പി.ഐ. തയാറായില്ല.
നിരവധി തവണ തള്ളിയ അപേക്ഷയാണ് വീണ്ടും പരിഗണിക്കുന്നതിനായി അണിയറ നീക്കം നടക്കുന്നത്. എക്‌സൈസ് വകുപ്പ് സര്‍ക്കാറിന്റെ ഭാഗമാണെന്നും സര്‍ക്കാറിന്റെ വരുമാന മാര്‍ഗ്ഗം ആയതിനാല്‍ അനുകൂല നിലപാടാകും സ്വീകരിക്കുക എന്നുമാണ് സി.പി.എം, സി.പി.ഐ പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍ ഇരു പാട്ടിയിലെയും ചില അംഗങ്ങള്‍ക്ക് ഈ നിലപാടിനോട് ശക്തമായ എതിര്‍പ്പുണ്ട്. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിയിലും പഞ്ചായത്ത് കമ്മറ്റിയിലും ഒരു പൊട്ടിത്തെറിക്ക് സാധ്യതയുണ്ട്. പാര്‍ട്ടികള്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ ഭരണകക്ഷിയിലെ ചില അംഗങ്ങള്‍ രാജിവെക്കാനുള്ള ഒരുക്കത്തിലാണ്. പാര്‍ട്ടി വിപ്പ് കൊടുത്താല്‍ അത് അംഗീകരിക്കേണ്ടി വരും എന്നതാണ് ഇക്കൂട്ടരെ അലട്ടുന്നത്. ലൈസന്‍സ് അനുവദിക്കുന്നതിന് കളം ഒരുങ്ങിയാല്‍, നിലവില്‍ ഭരണപക്ഷത്തുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയും പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും ശക്തമായ പ്രത്യക്ഷ സമരങ്ങളുമായി രംഗത്തെത്തുമെന്ന് ഇരു പാര്‍ട്ടി നേതാക്കളും സൂചന നല്‍കി. യു.ഡി.എഫിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കഴിഞ്ഞ ഭരണ സമിതി ബാര്‍ ലൈസന്‍സ് നല്‍കുന്നതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതാണ്. നിലവിലും കോണ്‍ഗ്രസ്സിന്റെ നിലപാടില്‍ മാറ്റം വന്നിട്ടില്ലെന്ന് പഞ്ചായത്ത് കമ്മിറ്റിലെ പ്രതിപക്ഷ നേതാവ് അഡ്വ: എസ്.രാജേഷ് പറഞ്ഞു. സി.പി.എമ്മിന് എട്ടും സി.പി.ഐ ക്ക് ആറും കോണ്‍ഗ്രസിന് മൂന്നും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒന്നും അംഗങ്ങളാണ് കമ്മറ്റിയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."