HOME
DETAILS
MAL
എച്ച് വണ്‍ എന്‍ വണ്‍ പനി; ജാഗ്രത വേണം
backup
May 25 2017 | 00:05 AM
ആലപ്പുഴ: എച്ച്.വണ്‍ എന്‍ വണ്‍ ഒരു വൈറസ് രോഗമാണ്. രോഗി തുമ്മുമ്പോഴും, ചുമയക്കുമ്പോഴും ഒരാളില്‍ നിന്ന് മറ്റൊരൊളിലേക്ക് രോഗം പകരുന്നു.
രോഗാണുക്കള്‍ മലിനമായ വസ്തുക്കളെ സ്പര്‍ശിച്ച ശേഷം കൈകള്‍ കഴുകാതെ മൂക്കിലും,കണ്ണിലും,വായിലും തൊട്ടാലും രോഗബാധയുണ്ടാകുന്നു. എച്ച് വണ്‍ എന്‍ വണ്‍ പനി സാധാരണ മിക്കവരിലും ഗുരതരമാകാറില്ലെങ്കിലും ഗര്ഭണികള്, മറ്റ് രോഗങ്ങള്‍ ഉള്ളവര്‍, പ്രമേഹരോഗികള്‍ വൃദ്ധജനങ്ങള്‍ കുട്ടികള്‍ എന്നിവരില്‍ രോഗം ഗുരതരമായേക്കാം. പനിയില്‍ ആശങ്ക വേണ്ട എന്നാല്‍ ജാഗ്രത വേണം. ശക്തമായ പനി, ജലദോഷം, തൊണ്ടവേദന. ചുമ,തലവേദന, ശരീരവേദന, കഠിന ക്ഷീണം ശ്വാസംമുട്ടല്‍ നെഞ്ചുവേദന, രക്തം കലര്‍ന്ന കഫം എന്നിവയുടെ ലക്ഷണം കണ്ടാല്‍ ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തണം. ധാരാളം പോഷകാഹാരങ്ങള്‍ കഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും ചെയ്യണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."