ഫൊക്കാന കേരള കണ്വന്ഷന് 27 ന്
ആലപ്പുഴ: ഫെഡറേഷന് ഓഫ് കേരള അസോസിയേഷന് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) കേരള കണ്വന്ഷന് ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
27ന് രാവിലെ ഒമ്പതിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്വന്ഷന് ഉദ്ഘാടനം ചെയ്യും. മന്ത്രി തോമസ് ചാണ്ടി മുഖ്യാതിഥിയായിരിക്കും. അമേരിക്കയിലെ പെന്‍സില്‍വാനിയ മുന്‍ സ്പീക്കര്‍ ജോണ്‍ പെര്‍സല്‍, മാധ്യമപ്രവര്ത്തകന് എം ജി രാധാകൃഷ്ണന് സംബന്ധിക്കും. തുടര്‍ന്ന് സാഹിത്യസമ്മേളനം, ബിസിനസ് സെമിനാര്‍, ടൂറിസം സെമിനാര്‍, മാധ്യമ സെമിനാര്‍ എന്നിവ നടക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പി.ജെ കുര്യന് ഉദ്ഘാടനം ചെയ്യും.
മന്ത്രി അഡ്വ. മാത്യു ടി തോമസ് മുഖ്യപ്രഭാഷണം നടത്തും. ഫീലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, പ്രൊഫ. എം.കെ സാനുമാസ്റ്റര്‍ എന്നിവരെ ആദരിക്കും. 2016-17 വര്‍ഷത്തിലെ മികച്ച സാഹിത്യകൃതികള്‍ക്കുള്ള ഫൊക്കാനയുടെ പുരസ്കാരം കെ.വി മോഹന്‍കുമാര്‍, മികച്ച പരിസ്ഥിതി ദൃശ്യമാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിനും സമ്മാനിക്കും. പത്ര പ്രവര്‍ത്തനമേഖലയിലെ മികവിന് ജോസ് പനച്ചിപ്പുറം, ബിസിനസ് രംഗത്തെ മികവിന് വര്‍ക്കി എബ്രഹാം (യു.എസ്.എ) എന്നിവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കും. കണ്‍വന്‍ഷനോടനുബന്ധിച്ച് ജില്ലക്കൊരു വീട്, സ്കൂള്‍ കമ്പ്യൂട്ടറൈസേഷന് തുടങ്ങിയ രണ്ട് പദ്ധതികള്‍ക്ക് തുടക്കംകുറിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."