കസ്റ്റഡി മരണം: സബ്ജയിലിലും പൊലിസ് സ്റ്റേഷനിലും മനുഷ്യാവകാശ കമ്മിഷന്‍ തെളിവെടുത്തു, റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം
തിരുവനന്തപുരം: കസ്റ്റഡി മരണം സംബന്ധിച്ച വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ആന്റണി ഡൊമനിക് പീരുമേട് സബ്ജയിലും നെടുങ്കണ്ടം പൊലിസ് സ്റ്റേഷനും സന്ദര്‍ശിച്ച് തെളിവെടുത്തു.
പീരുമേട് സബ്ജയിലിലെത്തിയ കമ്മിഷന്‍ നെടുങ്കണ്ടം സ്‌റ്റേഷനില്‍ എത്തി രാജ്കുമാറിനെ മര്‍ദിച്ച പൊലിസുകാരുടെ വിശ്രമമുറിയിലും സെല്ലിലും പരിശോധന നടത്തി. അടുത്ത ദിവസങ്ങളില്‍ കോട്ടയം മെഡിക്കല്‍ കോളജിലും തെളിവെടുപ്പ് നടത്തും.
നെടുങ്കണ്ടം കസ്റ്റഡി മരണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മിഷന്‍ ഒരാഴ്ചയ്ക്കകം സര്‍ക്കാരിന് നല്‍കുന്നതിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്.
രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ കമ്മിഷന്‍ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. രാജ്കുമാറിന്റെ ഭാര്യവിജയയുടെ പരാതിയില്‍ കേസ് എടുത്തിട്ടുണ്ടെന്ന് ആന്റണി ഡൊമനിക് അറിയിച്ചു. സന്ദര്‍ശനത്തിന് പിന്നാലെ രാജ്കുമാറിന്റെ മരണത്തില്‍ കമ്മിഷന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."