മുഖ്യമന്ത്രിക്കെതിരേ വാളെടുത്തതിന് സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറിക്ക് സംസ്ഥാന എക്സിക്യൂട്ടീവില്‍ ശാസന
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സര്‍ക്കാരിനെതിരേയും സി.പി.ഐ ഇടുക്കി ജില്ലാ സെക്രട്ടറി നടത്തിയ അധിക പ്രസംഗത്തിന് സംസ്ഥാന എക്സിക്യൂട്ടീവില്‍ ശാസന.
സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ശിവരാമനെയാണ് സംസ്ഥാന എക്സിക്യൂട്ടീവ് വിമര്‍ശിച്ചത്.
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരേയുമുള്ള ശിവരാമന്റെ പരസ്യ പരാമര്‍ശങ്ങള്‍ അനുചിതമായെന്ന് എക്സിക്യൂട്ടിവ് വിമര്‍ശിച്ചു. സി.പി.ഐ സംസ്ഥാന നേതൃത്വത്തിന്റെ അനുമതിയോടെ നടത്തിയ ജാഥയിലായിരുന്നു ശിവരാമന് മുഖ്യമന്ത്രിക്കെതിരേ പ്രസംഗിച്ചതെന്നതിനാലായിരുന്നു ശാസന.
എസ്.പി കെ.ബി വേണുഗോപാലിനെ സര്‍വിസില്‍ നിന്ന് അടിയന്തരമായി സസ്പെന്‍ഡ് ചെയ്യണം. ജുഡീഷ്യല്‍ അന്വേഷണം സ്വാഗതം ചെയ്യുന്നെങ്കിലും എസ്.പിയെ സസ്പെന്‍ഡ് ചെയ്യാതെയുള്ള അന്വേഷണം അംഗീകരിക്കില്ലെന്നായിരുന്നു കെ.കെ ശിവരാമന്റെ അധിക പ്രസംഗം.
കസ്റ്റഡി പീഡനങ്ങളും മൂന്നാം മുറയും ഇടത് സര്‍ക്കാരിന്റെ നയമല്ലെന്നും ശിവരാമന് ഇടുക്കിയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."