ബൈക്കുകള്‍ മോഷ്ടിച്ച് വില്‍ക്കുന്ന രണ്ട് യുവാക്കളെ പൊലിസ് പിടികൂടി
തുറവൂര്‍: ബൈക്കുകള്‍ മോഷ്ടിച്ച് വില്‍ക്കുന്ന രണ്ട് യുവാക്കളെ പൊലിസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി തഴവ ദിനുഭവനത്തില്‍ ദിനൂരംഗന്‍ (18), കരുനാഗപ്പള്ളി ഊട്ടുങ്കല്‍ തറയില്‍ ശ്രീജിത്ത് (19) എന്നിവരെയാണ് കുത്തിയതോട് എസ്.ഐ.പി.ജി.മധുവും സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി 10 ന് വാഹന പരിശോധനക്കിടെ ദേശീയ പാതയില്‍ കുത്തിയതോട് ചമ്മനാട് വച്ചാണ് ദിനുവിനെ പിടികൂടിയത്.ദിനു ബൈക്കിലും ശ്രീജിത്ത് ബുള്ളറ്റിലും ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്നു.പരസ്പരം സംസാരിച്ച് അലസമായി വാഹനമോടിച്ചു പോയ ഇവരെ കൈകാണിച്ചു നിര്‍ത്തി.ദിനുവിനെ ചോദ്യം ചെയ്യുന്നതിനിടയില്‍ ശ്രീജിത്ത് ബുള്ളറ്റുമായി കടന്നു കളഞ്ഞു. തുടര്‍ന്ന് ദിനുവിനെ സ്റ്റേഷനിലെത്തിച്ചു ചോദ്യം ചെയ്തപ്പോഴാണ് ബൈക്കും ശ്രീജിത്തും സഞ്ചരിച്ച ബുള്ളറ്റും മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്.
ദിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ഇലഞ്ഞിപ്പാലത്തുള്ള സുഹൃത്തിന്റെ വീട്ടില്‍ നിന്നും ശ്രീജിത്തിനെ അറസ്റ്റ് ചെയ്തു. ബുള്ളറ്റും കസ്റ്റഡിയിലെടുത്തു .എട്ടിന് ആലപ്പുഴയില്‍ നിന്ന് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ച ബൈക്കാണ ്ദിനുവിന്റെ പക്കല്‍ നിന്ന് പിടികൂടിയത്.16 ന് ഫെഡറല്‍ ബാങ്കിന്റെ തുറവൂര്‍ ശാഖയ്ക്ക് മുന്നില്‍ നിന്നാണ് ജീവനക്കാരിയുടെ ഭര്‍ത്താവിന്റെ ബുള്ളറ്റ് മോഷ്ടിച്ചത്.നാലിന് ആലപ്പുഴ കെ.എസ്.ആര്‍.റ്റി.സി.ബസ് സ്റ്റാന്റിന് സമീപത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് കരുനാഗപ്പള്ളിയില്‍ ആക്രി കടയില്‍ വിറ്റിരുന്നു. ഇതും പൊലിസ് കസ്റ്റഡിയിലെടുത്തു. ദിനുവിനെ ചേര്‍ത്തല കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ശ്രീജിത്തിനെ കൂടുതല്‍ ചോദ്യം ചെയ്തു വരുകയാണ്.ദിനുവിനെതിരെ മോഷണത്തിന് 2016ല്‍ അടൂര്‍ പൊലിസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. അന്വേഷണത്തിലും വാഹനങ്ങള്‍ കണ്ടെത്തുന്നതിലും എസ്.ഐ.യെ കൂടാതെ എ.എസ്.ഐ.മാരായ സാദിക്ക് അലി, ഷാജി, സി.പി.ഒ.മാരായ ആദര്‍ശ്, അനില്‍കുമാര്‍, നിസാര്‍, ,സേവ്യര്‍ തുടങ്ങിയവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."