HOME
DETAILS

അറഫ പ്രസംഗം ആറു ഭാഷകളില്‍; ആപ്പിലൂടെയും തത്സമയ പ്രക്ഷേപണം കേള്‍ക്കാം

  
backup
July 11 2019 | 13:07 PM

arafa-speech-broadcast-in-six-language

 

മക്ക: ഹജ്ജിന്റെ സുപ്രധാന ചടങ്ങുകളിലൊന്നായ അറഫ സംഗമത്തില്‍ നടത്തുന്ന ഖുതുബ പ്രസംഗം ലോകമെമ്പാടും തത്സമയം പ്രക്ഷേപണം നടത്തും. അറഫ ഖുതുബയുടെ സന്ദേശം ലോകം മുഴുവന്‍ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനപ്പെട്ട ആറു ഭാഷകളില്‍ ഇത് പ്രക്ഷേപണം ചെയ്യും. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഹറം കാര്യ വകുപ്പിന്റെ നേതൃത്വത്വത്തില്‍ അറഫ ഖുതുബ വിവര്‍ത്തന പദ്ധതി നടപ്പാക്കുന്നത്. അറഫ സംഗമത്തില്‍ പങ്കെടുക്കുന്ന ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ക്ക് നേരിട്ട് കേള്‍ക്കാനാകുന്ന അറഫ ഖുതുബ പ്രസംഗം വിവിധ ഭാഷകളിലൂടെ ശബ്ദ വിവര്‍ത്തനം അറഫയിലുള്ള തീര്‍ഥാടകര്‍ക്കും ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ക്കും പ്രയോജനപ്പെടുത്തുന്നതിന് സാധിക്കും.
അറഫ തത്സമയ പ്രക്ഷേപണത്തിനും തത്സമയ ഭാഷാ മൊഴിമാറ്റത്തിനുമായി അറഫയിലെ മസ്ജിദു നമിറക്ക് അടുത്ത് പ്രത്യേക നിലയം തന്നെയുണ്ട്. അത്യാധുനിക സാങ്കേതിവിദ്യകള്‍ അടങ്ങിയ പ്രത്യേക മുറികള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തത്സമയ വിവര്‍ത്തനത്തിനു വേണ്ടി സാങ്കേതിക, ഭാഷാ പരിജ്ഞാനമുള്ള മുപ്പതു പേര്‍ അടങ്ങിയ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. അറബിയില്‍ നടത്തപ്പെടുന്ന പ്രസംഗം ഇഗ്ലിഷ്, ഫ്രഞ്ച്, ഉര്‍ദു, മലായു, പേര്‍ഷ്യന്‍, തുര്‍കിഷ് ഭാഷകളില്‍ ലഭ്യമാവും.

അറഫ ഖുതുബ വിവര്‍ത്തന പദ്ധതി ഒരുക്കങ്ങള്‍ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് ഉറപ്പു വരുത്തിയിട്ടുണ്ട്. റേഡിയോ യില്‍ 88.3 എഫ്.എം വഴിയും അറഫാത്ത് സെര്‍മെന്‍ എന്ന ആപ് വഴിയും ഹറംകാര്യ വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും അറഫ ഖുതുബ വിവര്‍ത്തനമുണ്ടാകും.

അറഫയില്‍ എത്തുന്നതിനു മുമ്പായി അറഫ ഖുതുബ വിവര്‍ത്തന പദ്ധതിയെ കുറിച്ച് തീര്‍ഥാടകരെ ഹറംകാര്യ വകുപ്പ് പരിചയപ്പെടുത്തുമെന്നും മസ്ജിദുന്നബവിയില്‍ വെച്ചും വിശുദ്ധ ഹറമില്‍ വെച്ചും അറഫ ഖുതുബ പദ്ധതിയെ കുറിച്ച് തീര്‍ഥാടകര്‍ക്ക് വിശദീകരിച്ചു നല്‍കുമെന്നും ഹറംകാര്യ വകുപ്പില്‍ സാങ്കേതിക കാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് ഡയറക്ടര്‍ ജനറലും അറഫ ഖുതുബ വിവര്‍ത്തന പദ്ധതി ഡയറക്ടറുമായ എന്‍ജിനീയര്‍ ബന്ദര്‍ അല്‍ഖുസൈം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതലാണ് ഹറംകാര്യ വകുപ്പ് തത്സമയ അറഫ ഖുതുബ വിവര്‍ത്തന പദ്ധതി ആരംഭിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  27 minutes ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പടണം - സമസ്ത

Kerala
  •  32 minutes ago
No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  2 hours ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  2 hours ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  3 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  3 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  4 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  4 hours ago