എന്‍ജിനീയറിങ് കോളജിലെ അക്രമം: ഷംസീര്‍ എം.എല്‍.എ അടക്കമുള്ളവരേ വെറുതെവിട്ടു
കോഴിക്കോട്: അനധികൃത പ്രവേശനമെന്നാരോപിച്ച് കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനിയറിങ് കോളജില്‍ അക്രമം നടത്തിയ കേസില്‍ എ.എം ഷംസീര്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെറുതെവിട്ടു. നിര്‍മല്‍ മാധവന് എന്ന വിദ്യാര്‍ഥിക്ക് 2011ല്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെ മെറിറ്റ് മറികടന്ന് പ്രവേശനം നല്‍കിയെന്നാരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനിടെയായിരുന്നു അക്രമം.
പ്രവര്‍ത്തകര്‍ക്ക് നേരെ ഡിവൈ.എസ്.പിയായിരുന്ന രാധാകൃഷ്ണപിള്ള വെടിയുതിര്‍ത്തത് വലിയ പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കിയിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പുറമേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും ഈ കേസില്‍ പ്രതിചേര്‍ത്തു. പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റിമാന്‍ഡിലുമായിരുന്നു.
എ.എന്‍ ഷംസീര്‍ എം.എല്‍.എ, വി.വസീഫ്, എം.എം ജിജേഷ്, കെ.കെ ഗോപന്, ടി. വൈശാഖ്, കെ.ഷിബിന്‍, കെ.രജീഷ്, മനേഷ് കുമാര്‍, അഖില്‍, ശരത്കൃഷ്ണ, എം.എം മിഥുന് എന്നിവരെയാണ് കോടതി വെറുതേ വിട്ടത്. അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി അഞ്ച് ആണ് വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. ദീപു ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."