പിതാവിന്റെ ക്രൂരത സഹിക്കാനാവാതെ മകന് വെട്ടിപ്പരുക്കേല്‍പ്പിച്ചു
ഇരുകാലിനും ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ആര്‍പ്പൂക്കര: മദ്യപാനിയായ പിതാവിനെ പതിനഞ്ചു വയസുകാരന് വെട്ടി. ഇരുകാലിനും ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണര്‍കാട് അയിരാറ്റുനട പാലക്കുഴിയില്‍ ശിവ(43) നാണു വെട്ടേറ്റത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി വീട്ടില്‍വച്ചാണു സംഭവം. സഭവത്തെക്കുറിച്ച് പൊലിസ് പറയുന്നതിങ്ങനെ: തയ്യല്‍ തൊഴിലാളിയായ ശിവന് തമിഴ്നാട് സ്വദേശിയാണ്. ആര്‍പ്പൂക്കരയില്‍ വന്ന് മലയാളിയായ യുവതിയെ വിവാഹം കഴിച്ച് താമസിക്കുകയാണ്.
സ്ഥിരം മദ്യപാനിയായ ഇയാള്‍ മദ്യപാനത്തിനുശേഷം വീട്ടിലെത്തി ഇളയ മക െനിരന്തരമായി ഉപദ്രവിക്കുമായിരുന്നു. ഇളയകുട്ടി തന്റേതല്ലെന്ന് പറഞ്ഞാണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത്.
ഇപ്പോള്‍ പത്താംക്ലാസിലേക്ക് വിജയിച്ച ഈ കുട്ടിയെ ഇന്നലെ രാത്രിയും ഇയാള്‍ ക്രൂരമായി മര്‍ദിച്ചിരുന്നു.വേദന സഹിക്കാനാവാതെ കുട്ടി കത്തിയെടുത്ത് ശിവന്റെ ഇരു കാലിനും വെട്ടുകയായിരുന്നു. വെട്ടേറ്റ് രക്തം വാര്‍ന്നു കിടന്ന ഇയാളെ പൊലിസ് എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് ഇയാള്‍. കുട്ടിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."