സിവില്‍ സ്റ്റേഷനില്‍ സ്ഥലംമാറ്റത്തെ ചൊല്ലി തര്‍ക്കം
കാക്കനാട്: സിവില്‍ സ്റ്റേഷനില്‍ സ്ഥലംമാറ്റത്തെ ചൊല്ലി തര്‍ക്കം. പഞ്ചായത്ത് അസി. ഡയറക്ടറുടെ ഓഫിസില്‍ സ്ഥലംമാറിവന്നവരും സ്ഥലംമാറ്റപ്പെട്ടവരും തമ്മിലായിരുന്നു കസേരകള്‍ക്കായി തര്‍ക്കമുണ്ടായത്. പഞ്ചായത്ത് അസി. ഡയറക്ടറുടെ ഓഫിസിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് വിഭാഗത്തിലെ മൂന്ന് പേരെ കഴിഞ്ഞ ദിവസം മറ്റു സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റിയിരുന്നു.
മരിയ ഗോററ്റി, രവീന്ദ്രന് നായര്‍, കെ മുരളീധരന് എന്നിവരെയാണ് സ്ഥലംമാറ്റിയത്. സ്ഥലംമാറിവന്ന ടി.ഡി സജീവ് ലാല്‍, കെ.ആര് ഓം പ്രകാശ്, വി.എസ് രാജേഷ് എന്നിവരാണ് പുതിയതായി സ്ഥലംമാറിവന്നത്. ഇവര്‍ കഴിഞ്ഞ ദിവസം രാവിലെ തന്നെ എത്തി എ.ഡി.പി ഓഫീസില്‍ ചുമതലയേല്‍ക്കുകയും ചെയ്തു. എന്നാല്‍ ഉച്ചകഴിഞ്ഞതോടെ നേരത്തെ സ്ഥലംമാറ്റപ്പെട്ടവര്‍ കോടതി സറ്റേ ഉത്തരവുമായി ഓഫിസിലെത്തി. ഇതോടെ തീരുമാനമെടുക്കാന്‍ സാധിക്കാതെ അധികൃതര്‍ കുഴങ്ങി.
സ്ഥലംമാറി വന്നവര്‍ ചുമതലയേറ്റത്തിനാല് സ്റ്റേ വാങ്ങിവന്നവരെ വീണ്ടും നിലനിര്‍ത്തണമെങ്കില്‍ മറ്റൊരു കോടതി ഉത്തരവോ, അല്ലെങ്കില്‍ പഞ്ചായത്ത് ഡയറക്ടറുടെ നിര്‍ദേശമോ വേണമായിരുന്നെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ പറഞ്ഞു. ഈ സംഭവത്തില്‍ തീരുമാനമെടുക്കാന്‍ ബന്ധപ്പെട്ട അധികൃതരെ അറിയിച്ച ശേഷം അവരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."