HOME
DETAILS

ഭക്ഷണവും വിശ്രമവുമില്ല, പച്ചവെള്ളം കുടിച്ച് വര്‍ഷങ്ങളായി അടിമപ്പണിയിലേര്‍പ്പെട്ട 42 തൊഴിലാളികള്‍ക്ക് ഒടുവില്‍ മോചനം: സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു

  
backup
July 11 2019 | 15:07 PM

tamil-nadu-42-bonded-workers-rescued-describe-shocking-treatment

ചെന്നൈ: ഭക്ഷണവും വിശ്രമവുമില്ല. അവധിയും കൃത്യമായ സമയവുമില്ലാതെ വര്‍ഷങ്ങളായി അടിമപ്പണി ചെയ്തിരുന്ന 42 തൊഴിലാളികള്‍ക്ക് ഒടുവില്‍ മോചനം. കാഞ്ചീപുരം, വെല്ലൂര്‍ ജില്ലകളിലെ രണ്ട് മരംമുറി സംഘങ്ങളില്‍ നിന്നാണ് ഈ മനുഷ്യര്‍ക്ക് മോചനം ലഭിച്ചത്. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

റിലീസ് ബോണ്ടഡ് ലേബേഴ്‌സ് അസോസിയഷന്‍ എന്ന സംഘടന നല്‍കിയ വിവരത്തെ തുടര്‍ന്ന് എത്തിയ രണ്ട് ജില്ലകളിലെ സബ് കലക്ടര്‍മാര്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളായിരുന്നു.

തൊഴിലാളികള്‍ക്ക് 9000 മുതല്‍ 25000 വരെ രൂപ കടം നല്‍കിയ ശേഷം രണ്ടു മുതല്‍ 15 വര്‍ഷം വരെ അടിമപ്പണി ചെയ്യിക്കുന്നതാണ് ഇവിടുത്തെ രീതി. ജോലി സമയത്ത് വെള്ളം മാത്രമായിരുന്നു നല്‍കിയിരുന്നത്. വെള്ളം മാത്രം കുടിച്ച് കഠിനമായ ജോലിയാണ് ചെയ്യേണ്ടത്. കുട്ടികളെ സ്‌കൂളുകളില്‍ പോകാന്‍ അനുവദിച്ചിരുന്നില്ല. ഞങ്ങളെ പട്ടിണിക്കിട്ട് അടിമപ്പണി ചെയ്യിക്കുമ്പോള്‍ അവര്‍ മൃഷ്ടാന്ന ഭോജനം നടത്തി വിശ്രമിക്കുകയായിരുന്നു മുതലാളിമാരെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു.
അടിമപ്പണി സഹിക്കാനാകാതെ പലരും ഒളിച്ചോടുകയായിരുന്നു. വല്ലപ്പോഴും നൂറും ഇരുന്നൂറും രൂപ മാത്രമാണ് കൂലിയായി നല്‍കിയിരുന്നതെന്നും തൊഴിലാളികള്‍ പറയുന്നു.
കാഞ്ചീപുരത്ത് നിന്ന് എട്ട് കുടുംബങ്ങളിലെ 19 കുട്ടികള്‍ അടക്കം 28 പേരെയാണ് മോചിപ്പിച്ചത്. 14 പേരെ വെല്ലൂരില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. ഇവരെ മോചിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. അവശനായ വൃദ്ധ തൊഴിലാളി ഉദ്യോഗസ്ഥരുടെ കാലില്‍ വീണ് നന്ദി പറയുന്ന ഫോട്ടോയും വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. ഭൂമി ചെന്നൈ സ്വദേശിയായ ഒരാളുടേതാണെന്നും ഇവിടെ മരം മുറിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നും മരം പിന്നീട് അരി മില്ലുകള്‍ക്കോ ഫാക്ടറികള്‍ക്കോ നല്‍കുകയാണെന്നും ഇയാള്‍ പറയുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്, 65 സീറ്റുകളില്‍ ലീഡ് 

National
  •  2 months ago
No Image

അബൂദബിയിൽ ഒക്ടോബർ 9 വരെ മഴയ്ക്ക് സാധ്യത

uae
  •  2 months ago
No Image

വ്യാപക ട്രാഫിക് പരിശോധനയുമായി കുവൈത്ത്; 42,245 നിയമലംഘനങ്ങൾ കണ്ടെത്തി

Kuwait
  •  2 months ago
No Image

സഊദി അറേബ്യ: അൽ ഉലയിലെ ആകാശോത്സവം സമാപിച്ചു

Saudi-arabia
  •  2 months ago
No Image

ഷാർജ; പെർഫ്യൂംസ് ആൻഡ് ഊദ് എക്സിബിഷന്റെ രണ്ടാം പതിപ്പിന് ആരംഭം

uae
  •  2 months ago
No Image

വ്യവസായി മുംതാസ് അലിയുടെ ആത്മഹത്യക്ക് പിന്നില്‍ ആറംഗ സംഘം; ഹണിട്രാപ്പില്‍പ്പെടുത്തി 50 ലക്ഷം രൂപ കൈക്കലാക്കി

National
  •  2 months ago
No Image

പ്രവാസികൾക്ക് തിരിച്ചടിയായി ഒമാന്റെ പുതിയ തീരുമാനം; സെമി സ്കിൽഡ് തൊഴിലുകളിൽ വ്യവസായ ലൈസൻസ് നിയന്ത്രണം

oman
  •  2 months ago
No Image

ഗോൾഡൻ വിസ; സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് 15 മുതൽ അപേക്ഷിക്കാം

uae
  •  2 months ago