ജോലിക്കിടെ അപകടത്തില്‍ പരിക്കേറ്റ ബിജുവിനെ നാട്ടിലെത്തിച്ചു
റിയാദ്: ജോലിക്കിടെ അപകടത്തില്‍ പരിക്കേറ്റ ബാലുശ്ശേരി കൂട്ടാലിട സ്വദേശി ബിജുവിനെ വിദഗ്ധ ചികിത്സക്കായി നാട്ടിലെത്തിച്ചു.
സാമൂഹിക പ്രവര്‍ത്തരും റിയാദ് കോഴിക്കോട് ജില്ലാ കെ എം സി സി ഹെല്‍പ്പ് ഡെസ്ക്കും ഇടപെട്ടാണ് ബിജുവിനെ നാട്ടിലെത്തിക്കുന്നതിന് വേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയത്.
റിയാദില്‍ എക്സിറ് 14 ലെ ഒരു സ്വകാര്യ കമ്പനിയില്‍ ഫാബ്രിക്കേഷന്‍ ജോലിയായിരുന്നു ബിജുവിന്. ജോലിക്കിടെ ഗ്ലാസ്സുമാറ്റുമ്പോള്
സംഭവിച്ച അപകടത്തിലാണ് ബിജുവിന്റെ രണ്ട് കാലിനും സാരമായി പരിക്കേറ്റത്. ഇരുകാലുകളുടെയും പിന് ഭാഗത്തുള്ള ഞരംബുകള്‍ അറ്റ് പോയി. എക്സിറ് 14 ലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ബിജുവിനെ ന്യൂറോ വിഭാഗം സര്‍ജനായ ഡോ. അബ്ദുറഹിമാന് വാഈലിന്റെ നേതൃത്വത്തില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. തുടര്‍ ചികിത്സയും ബെഡ് റെസ്റ്റും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
അഞ്ചു മാസമായി റിയാദില്‍ ജോലി ചെയ്യുന്ന ബിജു വീട്ടു ഡ്രൈവര്‍ വിസയിലാണ് ഇവിടെ എത്തിയത്. സ്പോണ്‍സറുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ ജോലി ചെയ്തു വരുന്നതിനിടയിലാണ് അപകടം പറ്റിയത്. നാട്ടിലെത്തിയ ബിജുവിനെ വിദഗ്ദ ചികിത്സക്ക് വിധേയനാക്കി. പേരാംമ്പ്ര റിയാദ് വെല്‍ഫെയര്‍ അസോസിയേഷന് (പ്രവ) സെക്ട്രറി മുനീര്‍ വാളൂര്‍, കെ എം സി സി കോഴിക്കോട് ജില്ലാ ഹെല്‍പ്പ് ഡെസ്ക്ക് പ്രതിനിധികളായ അസ്ലം പാലത്ത്, ജില്ലാ നേതാക്കളായ കുഞ്ഞമ്മദ് കായണ്ണ,റഷീദ് പടിയങ്ങള്‍,മുഹമ്മദ് പി കെ എന്നിവര്‍ ബിജുവിനെ സഹായിക്കാന്‍ രംഗത്തുണ്ടായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."