വിദേശയാത്രകള്‍ ദുരൂഹം, സ്പീക്കര്‍ സ്വര്‍ണകള്ളക്കടത്തുകാരെ സഹായിച്ചു: ആരോപണവുമായി കെ സുരേന്ദ്രന്
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഗുരുതര ആരോപണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് സ്വര്‍ണക്കള്ളക്കടത്തുകാരെ സഹായിച്ചുവെന്ന് സുരേന്ദ്രന് ആരോപിച്ചു. സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹമാണെന്നും സര്‍ക്കാര്‍ ഇത് വിശദീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
ചില മന്ത്രിമാരും സ്വര്‍ണക്കടത്തിന് സഹായം നല്കി. പ്രധാന കുറ്റാരോപിതന് മുഖ്യമന്ത്രിയാണെന്നും സുരേന്ദ്രന് ആരോപിച്ചു. അധോലോക സംഘങ്ങളെ സഹായിക്കാന്‍ നേതാക്കള്‍ പദവികള്‍ ദുരുപയോഗം ചെയ്തത് ഞെട്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ ഒരു ഉന്നതന് പങ്കുണ്ടെന്ന തരത്തില്‍ കുറച്ചു ദിവസങ്ങളായി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഭഗവാന്റെ പേരുള്ള ആളാണ് പ്രമുഖനെന്ന് കെ. സുരേന്ദ്രന് തന്നെ നേരത്തെ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."