പാകിസ്താന്‍ കൊലയാളികളെ മഹത്വവല്‍ക്കരിക്കുന്നു: സുഷമ
യുനൈറ്റഡ് നാഷന്‍സ്: പാകിസ്താന്‍ കൊലയാളികളെ മഹത്വവല്‍ക്കരിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. യു.എന്‍ പൊതുസഭാ സമ്മേളനത്തിലാണ് പാകിസ്താനെതിരേ സുഷമ ആഞ്ഞടിച്ചത്.
ഹാഫിസ് സഈദിനെ പോലുള്ള ഒരു ഭീകരന്‍ സൈ്വരവിഹാരം നടത്തുന്ന ഒരു രാജ്യവുമായി സംസാരിക്കുന്നതു തന്നെ അസാധ്യമാണ്. പാകിസ്താനുമായുള്ള ചര്‍ച്ചകള്‍ അട്ടിമറിഞ്ഞത് ഞങ്ങളല്ല. സമാധാന ചര്‍ച്ച ആവശ്യമാണെന്നു കരുതി അതിനുവേണ്ട നടപടികള്‍ ആരംഭിച്ചത് ഇന്ത്യയാണ്. എന്നാല്‍ പാകിസ്താന്റെ സ്വഭാവം കാരണമാണ് ചര്‍ച്ചകള്‍ നിലച്ചുപോയത്-പ്രസംഗത്തില്‍ സുഷമ പാകിസ്താനെതിരേ വിമര്‍ശശരമെയ്തു.
ഇന്ത്യ എപ്പോഴും സമാധാനത്തിനാണു മുന്‍ഗണന നല്‍കിയത്. ഇമ്രാന്‍ ഖാന്‍ അധികാരത്തില്‍ വന്ന ശേഷവും ചര്‍ച്ച നടത്താനുള്ള അവരുടെ ക്ഷണം ഞങ്ങള്‍ സ്വീകരിച്ചു. എന്നാല്‍, ഇതിനു ശേഷം മണിക്കൂറുകള്‍ക്കകം കശ്മിരില്‍ ഞങ്ങളുടെ മൂന്ന് പൊലിസുകാരെ അവര്‍ വധിച്ചു. നിരപരാധികളുടെ രക്തം മറന്ന് കൊലയാളികളെ മഹത്വവല്‍ക്കരിക്കുകയാണ് പാകിസ്താന്‍ ചെയ്യന്നത്-സുഷമ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."