മക്കയില്‍ സേവന സജ്ജരായി വനിതാ കെ.എം.സി.സി
മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഹാജിമാര്‍ മക്കയിലെത്തിത്തുടങ്ങിയതോടെ മക്കാ കെ എം സി സി വനിതാ വളണ്ടിയര്‍മാരും സേവന രംഗത്ത് സജീവമായി. കാക്കിയയിലെ ഹൗസ് കയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച മക്കാ കെ എം സി സി വനിതാ വളണ്ടിയര്‍ മീറ്റ് മക്കകെഎം സിസിപ്രസിഡന്റ് കുഞ്ഞി മോന്‍ കാക്കിയ്യ ഉത്ഘാടനം ചെയ്തു. വനിത വളണ്ടിയര്‍അംഗങ്ങള്‍ വഴി തെറ്റുന്നഹാജിമാര്‍ക്ക് വഴികാണിച്ചുകൊടുത്തും, പ്രായംചെന്ന ഹജ്ജുമ്മമാരെ ഉംറ ചെയ്യുന്നതിന് സഹായികുകയും, രോഗികളായഹാജിമാര്‍ക്ക് വേണ്ട സഹായങ്ങള്‍ചെയ്തുകൊടുത്തും. ജിദ്ദ വഴിയും, മദീന വഴിയും എത്തുന്നഹാജിമാര്‍ക്ക് ഭക്ഷണംവിതരണം ചെയ്യുന്നതിനും, മക്കയിലെ വിവിധ ഹോസ്പിറ്റലുകള്‍ കേന്ദ്രീകരിച്ചും, ഗ്രീന്‍കാറ്റഗറി , അസീസീയ കാറ്റഗറി എന്നിവ കേന്ദ്രീകരിച്ചുമായിരിക്കും ഇവരുടെ പ്രവര്‍ത്തനം,
ഹജ്ജ് സെല്‍വനിത ചെയര്‍മാനായി സുഹ്‌റാ മൊയ്തീന്‍ കുട്ടി, കണ്‍വീനറായി സുബൈദമുബാറക്ക്, വളണ്ടിയര്‍ ക്യാപ്റ്റനായി സുലൈഖാ അബ്ദുന്നാസര്‍ ,ചീഫ് കോഡിനേറ്ററായി, സൈഫുന്നീസ അബ്ദുല്‍മജീദ് എന്നിവരെയും വിവിധ വിഭാഗങ്ങളില്‍
റനാ ഫാത്തിമ, ഫാത്തിമറഷിന്‍ (ഹറം കാറ്റഗറി), ഫാത്തിമജന്ന, ജാസ്മിന്‍സംസം (അസീസിയ കാറ്റഗറി), സമീന ബഷീര്‍, ഹിബ ബഷീര്‍,
(മെഡിക്കല്‍വിംഗ്), മീനാബീഗം (വിവിധ സംസ്ഥാനങ്ങളുടെ കോഡിനേറ്റര്‍),
ജിന്‍സിയ്യ, ഫാത്തിമ അബ്ദുള്ള, റുഖിയ്യ മുസ്സ (സ്വീകരണം), സെഫുന്നീസ അബ്ദുറഹിമാന്‍, ബീവി നൗഷാദ്, ഫെബി മുബാറക്ക് (ഭക്ഷണ വിതരണം),
സഫ അബ്ദുനാസര്‍ (വിദ്യാര്‍ത്ഥി കോഡിനേറ്റര്‍), എന്നിവരെയും തിരഞ്ഞെടുത്തു.
' സേവനത്തിന് ഒരുങ്ങുന്ന വളണ്ടിയര്‍ 'എന്ന വിഷയത്തില്‍ ഫാത്തിമ ജന്ന ക്ലാസ്എടുത്തു, സഊദി നാഷണല്‍ ഹജ്ജ്‌സെല്‍ ജനറല്‍ കണ്‍വീനര്‍ മുജീബ്പുക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി, ഹംസമണ്ണാമല, നാസര്‍ കിന്‍സാറ, മുസ്തഫ പട്ടാമ്പി, കുഞ്ഞാപ്പ പുക്കോട്ടൂര്‍. മുഹമ്മത്ഷ, മൊയ്തിന്‍കുട്ടി കോഡുര്‍, സുഹ്‌റ മൊയ്തീന്‍കുട്ടി, സുബൈദ മുബാറക്ക്, സുലൈഖ അബ്ദുനാസര്‍, സെഫുന്നീസ അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു, മക്ക കെ എംസിസി ട്രഷറര്‍ സുലൈമാന്‍ മാളിയേക്കല്‍ സ്വാഗതവും ഹംസ സലാം നന്ദിയുംപറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."