അമൃത് പദ്ധതി: കുറഞ്ഞ തുക ക്വാട്ട് ചെയ്ത റാം ബയോളജിക്കല്‍സിനു കരാര്‍ നല്‍കിയത് കൗണ്‍സിലിന്റെ അംഗീകാരത്തോടെ: മേയര്‍
കോഴിക്കോട്: ശുചിത്വ മിഷന്‍ എംപാനല്‍ ചെയ്ത ഒമ്പത് ഏജന്‍സികളില്‍ നിന്നും അമൃത് പദ്ധതിക്കു വേണ്ടി കണ്‍സല്‍ട്ടിയെ തിരഞ്ഞെടുത്തത് കോര്‍പറേഷനാണെന്നും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് റാം ബയോളജിക്കല്‍സിന് പ്രൊജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ കരാര്‍ നല്‍കുക മാത്രമാണ് ചെയ്തതെന്നും കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശുചിത്യമിഷന്‍ എം പാനല്‍ ചെയ്തിട്ടുള്ള രണ്ട് കമ്പനികളില്‍ നിന്നാണ് ഡി.പി.ആര്‍ ക്ഷണിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മലിനജല സംസ്‌കരണ പ്ലാന്റെ് സ്ഥാപിക്കാനുള്ള കണ്‍സള്‍ട്ടന്‍സിക്കായി റാം ബയോളജിക്കല്‍സ് 2.33 ശതമാനവും കോണ്‍ഫിഡന്റെ് ഏന്‍ജിനീയറിംഗ് കോയമ്പത്തൂര്‍ 3 ശതമാനവുമായിരുന്നു തുക ക്വാട്ട് ചെയ്തിരുന്നത്. കുറഞ്ഞ തുക ക്വാട്ട് ചെയ്ത റാം ബയോളജിക്കല്‍സിനെ ചര്‍ച്ചക്കു വിളിച്ചു അവരുമായി സംസാരിച്ച് നിരക്ക് 2.2 ശതമാനമാക്കി നിജപ്പെടുത്തി കൗണ്‍സില്‍ യോഗത്തിന്റെ അംഗീകാരത്തോടെ കരാര്‍ നല്‍കുകയായിരുന്നു.
റാം ബയോളജിക്കല്‍സ് തയാറാക്കിയ കരട് ഡി.പി.ആര്‍ ഭരണാനുമതിക്കായി സംസ്ഥാന തലത്തിലേക്ക് അയക്കുകയും 2017 ഒക്‌ടോബര്‍ 31ന് ചീഫ്് സെക്രട്ടറി അധ്യക്ഷനായുള്ള അമൃത് സംസ്ഥാനതല ഉന്നതാധികാര സമിതി പദ്ധതിക്ക് അനുമതി നല്‍കുകയും ചെയ്തു. 116.5 കോടിയുടെ കോഴിക്കോട് നഗരത്തിലെ സ്വീവറേജ് പദ്ധതിക്കായുള്ള കണ്‍സര്‍ട്ടന്‍സിക്കായി ശുചിത്വമിഷന്‍ അംഗീകരിച്ച പാനലിലും കോഴിക്കോട്ടെ റാം ബയോളജിക്കല്‍സും കൊച്ചിയിലെ അള്‍ട്രാടെക് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡുമായിരുന്നു ഉണ്ടായിരുന്നത്. റാം ബയോളജിക്കല്‍സ് 1.46 ശതമാനവും അള്‍ട്രാടെക് 1.6 ശതമാനവുമായിരുന്നു തുക ക്വാട്ട് ചെയ്തിരുന്നത്. ഇതു പ്രകാരമാണ് റാം ബയോളജിക്കല്‍സിന് കണ്‍സള്‍ട്ടന്‍സിയായി ചുമതലപ്പെടുത്തിയത്.
അമൃത് പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു വീഴ്ചയും കോര്‍പറേഷന് ഉണ്ടായിട്ടില്ല. നിയമപ്രകാരമുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിച്ചാണ് അമൃത് സ്‌റ്റേറ്റ് മിഷന്‍ മാനേജ്‌മെന്റു യൂനിറ്റും കോഴിക്കോട് കോര്‍പറേഷനും പ്രവൃത്തി കരാര്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചത്. റാം ബയോളജിക്കല്‍സ് ശുചിത്യമിഷന്റെ എം പാനലില്‍ വന്നതിന് കോര്‍പറേഷനല്ല ഉത്തരവാദിയെന്നും കമ്പനിയില്‍ മികച്ച യോഗ്യതയുള്ള വിദഗ്ധര്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റാം ബയോളിക്കല്‍സ് നല്‍കിയ ഡി.പി.ആര്‍ പ്രകാരം നഗരത്തിലെ സ്വീവറേജ് പദ്ധതിയ്ക്കും കോഴിക്കോട് മെഡിക്കല്‍ കോളജിലെ ജലമലനീകര പ്ലാന്റെും കരാറുകാര്‍ ഏറ്റെടുക്കാത്തതിനെ തുടര്‍ന്ന് പുതിയ ടെണ്ടര്‍ സ്വീകരിക്കാനും കോര്‍പറേഷന്‍ നടപടി തുടങ്ങി. 84 കോടിയുടെ മെഡിക്കല്‍ കോളജിലെ ജലമലിനീകര പ്ലാന്റെിനുള്ള ടെണ്ടര്‍ ഈ മാസം 23 വരെ നല്‍കാം. 26ന് ടെണ്ടര്‍ ഉറപ്പിക്കും. നഗരത്തിലെ സ്വീവറേജ് പദ്ധതിയ്ക്കുള്ള പുതിയ ടെണ്ടര്‍ ഉടന്‍ ക്ഷണിക്കും. ടെണ്ടര്‍ വ്യവസ്ഥയില്‍ ചില ഇളവുകള്‍ വരുത്തയാണ് റീ ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നത്.
ഡി.പി.ആറില്‍ നിര്‍ദ്ദേശിച്ചിരുന്നതുപോലെ ഇലക്‌ട്രോലൈറ്റിക് സാങ്കേതിക വിദ്യയില്‍ പ്രവൃത്തി ചെയ്യാന്‍ ബംഗല്‍രു, ഹൈദരാബാദ് ആസ്ഥാനമായുള്ള രണ്ട് ബിഡ്ഡര്‍മാര്‍ പങ്കെടുത്തുവെങ്കിലും ടെണ്ടറിലെ കര്‍ശന വ്യവസ്ഥകള്‍ കാരണം രണ്ടു കമ്പനികളും പ്രീക്വാളിഫിക്കേഷന്‍ പ്രക്രിയയില്‍ പുറത്താകുകയായിരുന്നു. തുടര്‍ന്ന് കേരളത്തിലെ എം പാനല്‍ ലിസ്റ്റില്‍ നിന്നുള്ളവരായിരിക്കണം കേരളത്തില്‍ ഇത്തരം പ്രൊജക്ട് ചെയ്ത് പരിചയം വേണം എന്നീ വ്യവസ്ഥകള്‍ ഒഴിവാക്കിയാണ് പദ്ധതി വീണ്ടും ടെണ്ടര്‍ ചെയ്തിരിക്കുന്നത്., ഇതിലൂടെ കൂടുതല്‍ കമ്പനികളുടെ പങ്കാളിത്വമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോര്‍പറേഷന്‍ അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."