അഴിമതിക്കെതിരായ നിലപാടില്‍ വിട്ടുവീഴ്ചയില്ല: കാനം
പിറവം: അഴിമതിക്കെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിഴിഞ്ഞം തുറമുഖത്തിന്റെയടക്കം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ തീരുമാനങ്ങളില്‍ ഉണ്ടായിട്ടുള്ള അഴിമതികളെയും ക്രമക്കേടുകളെയും സംബന്ധിച്ച് സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടാകും.
എല്‍.ഡി.എഫിന്റെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ വിശ്വാസമര്‍പ്പിച്ച കേരള ജനതയുടെ വിശ്വാസം കാത്തു സംരക്ഷിക്കേണ്ടതുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. സി.പി.ഐ പിറവം നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ 60-ാം വാര്‍ഷികാഘോഷ റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഐ ജില്ലാ എക്‌സിക്യൂട്ടീവംഗം കെ എന്‍ ഗോപിയുടെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി രാജു, അസി. സെക്രട്ടറി കെ എന്‍ സുഗതന്‍, മുന്‍ ജില്ലാ സെക്രട്ടറി മുണ്ടക്കയം സദാശിവന്‍, മണ്ഡലം സെക്രട്ടറി സി എന്‍ സദാമണി, അസി. സെക്രട്ടറി എം ജി രാമചന്ദ്രന്‍, എം എം ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുമ്പായി നടന്ന പ്രകടനത്തിന് കെ വി മത്തായി, അഡ്വ. ജിന്‍സണ്‍ വി പോള്‍, എ എസ് രാജന്‍, അംബിക രാജേന്ദ്രന്‍, ജൂലി സാബു, അഡ്വ. ബിമല്‍ ചന്ദ്രന്‍, എ കെ ദേവദാസ്, അഡ്വ. സിനു എം ജോര്‍ജ്, പി എം വാസു, ജോയി പീറ്റര്‍, പി യു വര്‍ഗീസ്, ഉപേന്ദ്രദാസ് മുകുന്ദന്‍, പി സി ചാക്കോ, കെ പി ഷാജഹാന്‍, ടോമി തച്ചാപറമ്പില്‍, സി കെ ശശിധരന്‍, കെ എം മത്തായി, ബിനീഷ് തുളസീദാസ്, പി ജി മോഹനന്‍, കെ സി തങ്കച്ചന്‍, പി കെ സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."