ഒന്നും ശരിയാകാത്ത സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം: ജോണി നെല്ലൂര്‍
ആലുവ: അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കാം എന്ന് വാഗ്ദാനം നല്കിയ ഒന്നും ശരിയാക്കാത്ത ഒരു സര്‍ക്കാരിന്റെ വാര്‍ഷികാഘോഷമാണ് കേരളത്തില്‍ നടക്കുന്നതെന്ന് കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് ജോണി നെല്ലൂര്‍ കുറ്റപ്പെടുത്തി. ആലുവയില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ ' ഒന്നും നടക്കാത്ത ഒരു വര്‍ഷം ' എന്ന പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം.
യു.ഡി.എഫ് സര്‍ക്കാരിന്റെ പദ്ധതികളുടെ ഉദ്ഘാടകരായി മാത്രം എല്‍.ഡി.എഫ് സര്‍ക്കാര്‍ മാറി. ഓരോ ഫയലും ഓരോ ജീവിതമാണന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസില്‍ 61000 ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് ലത്തീഫ് പുഴിത്തറ അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് ജില്ല ചെയര്മാന് എം.ഒ ജോണ്‍, ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് നേതാക്കളായ ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, പി.എന്‍. ഉണ്ണുകൃഷ്ണന്, പി.എ. താഹിര്‍, എം.കെ.എ. ലത്തീഫ്, ടി.ആര്. തോമസ്, ജി.വിജയന്, തോപ്പില്‍ അബു, ദിലീപ് കപ്രശ്ശേരി, എം.ടി. ജേക്കബ്, എ.എ. അജ്മല്‍, പി.ബി.സുനീര്‍, കെ.എസ്. മുഹമ്മദ് ഷെഫീക്ക് , ലിസി എബ്രാഹം, സിജു തോമസ്, ബാബു കൊല്ലാം പറമ്പില്‍,ജോസി.പി.അന്‍ഡ്രൂസ്, ജി.മാധവന് കുട്ടി, എ.കെ. മുഹമ്മദാലി, കെ.കെ.ജമാല്‍, ടി.യു. യൂസഫ്, ടി.ജി.സുനില്‍ കുമാര്‍, കെ.വി.പൗലോസ്, വി.വി സെബാസ്റ്റ്യന്‍, സി.വൈ ഷാബോര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."