HOME
DETAILS

ഒളിച്ചുകളിച്ച് മഴ; ഉള്ളത് ഉപയോഗപ്പെടുത്താന്‍ മടിച്ച് മലയാളിയും

  
backup
July 11 2019 | 20:07 PM

%e0%b4%92%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%b4-%e0%b4%89%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4

അഷറഫ് ചേരാപുരം
കോഴിക്കോട്: വരാനിരിക്കുന്നത് ജലദൗര്‍ലഭ്യത്തിന്റെ ഭീതിതമായ നാളുകളെന്ന ഓര്‍മപ്പെടുത്തലുകള്‍ക്കിടയിലും ജലസംരക്ഷണത്തെക്കുറിച്ച് മലയാളിക്ക് ഇനിയും ജാഗ്രതയില്ലാത്ത അവസ്ഥ. ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ അനുഭവപ്പെടുന്ന കുടിവെള്ളക്ഷാമത്തിന്റെ തീക്ഷ്ണതയില്‍നിന്ന് നമ്മള്‍ ഇനിയും പാഠം പഠിക്കാത്തതെന്തെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ചോദ്യവുമുയരുന്നുണ്ട്. ജൂലൈ പകുതിയോടടുത്തിട്ടും കേരളത്തില്‍ മണ്‍സൂണ്‍ ശക്തിപ്പെടാത്തപ്പോഴാണ് ഈ ആശങ്കകള്‍ ഇരട്ടിക്കുന്നത്.സംസ്ഥാനത്തെ എഴുപത് ശതമാനം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനങ്ങള്‍ ഇപ്പോഴും കടുത്ത ജലദൗര്‍ലഭ്യം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ട്.
ജൂണില്‍ സംസ്ഥാനത്ത് 44 ശതമാനം മഴക്കമ്മി ഉണ്ടായിട്ടുണ്ട്, ജൂലൈയിലുംസ്ഥിതി മാറിയിട്ടില്ല. ജൂലൈ 11 വരെ 43 ശതമാനമാണ് മഴക്കമ്മി. എന്നാല്‍ വടക്കെ മലബാറിലുള്‍പ്പെടെ പല പ്രദേശങ്ങളിലും ലഭിക്കുന്ന മഴ വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. പെയ്യുന്ന മഴവെള്ളത്തിന്റെ ഭൂരിഭാഗവും കടലിലേക്ക് ഒഴുകിപ്പോകുന്ന അവസ്ഥയാണുള്ളത്. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണയായി ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ എത്താറുള്ളത്.പിന്നീട് ഒരു മാസത്തേക്ക് സംസ്ഥാനത്തുടനീളം നല്ല മഴ ലഭിക്കാറുണ്ട് .
ഇത്തവണ കാലവര്‍ഷം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോള്‍ ഇതുവരെ ശരാശരിക്ക് മുകളില്‍ മഴ ലഭിച്ചത് ആറ് ദിവസം മാത്രമാണ്. ഇനി മണ്‍സൂണിന്റെ അടുത്ത ഘട്ടത്തിലാണ് പ്രതീക്ഷ. എന്നാല്‍ ജൂലൈ അവസാനത്തോടെ മഴ ശക്തിപ്പെട്ടാലും സംസ്ഥാനത്ത് വരും മാസങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം ഉണ്ടാകുമെന്നാണ് കോഴിക്കോട് ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റിലെ (സി.ഡബ്ല്യു.ആര്‍.ഡി.എം) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ വി.പി ദിനേശന്‍ മുന്നറിയിപ്പ് നല്‍കുന്നത്.
മഴയുടെ ലഭ്യത എന്തുതന്നെയായാലും ഭൂമിയില്‍വെള്ളം സംഭരിക്കപ്പെടുന്നില്ല. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കം നദികളിലെ മണല്‍ ബെഡ് ഒഴുക്കിക്കളഞ്ഞിട്ടുണ്ട്. പകരം അവ അലുവിയം (എക്കല്‍) അവശിഷ്ടങ്ങള്‍ കൊണ്ട് നിറച്ചു. ഈസാഹചര്യം മഴവെള്ളം ഭൂമിയിലേക്ക് ഒഴുകുന്നത് തടയുകയാണ്. ഇപ്പോള്‍ കേരളത്തിലെ മണ്ണില്‍ പതിക്കുന്ന മഴവെള്ളം അടുത്ത 22 മണിക്കൂറിനുള്ളില്‍ കടലില്‍ എത്തുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അടിയന്തര നടപടിയായി സംസ്ഥാനത്തെ 45,000 കുളങ്ങള്‍ സംരക്ഷിക്കാന്‍ സി.ഡബ്ല്യു.ആര്‍.ഡി.എംസംസ്ഥാന സര്‍ക്കാരിനെ ഉപദേശിച്ചിട്ടുണ്ട്. ഈ കുളങ്ങളുടെ സംരക്ഷണം കിണറുകള്‍ റീചാര്‍ജ് ചെയ്യാന്‍ സഹായിക്കും. കേരളത്തിലെ ഡാമുകളില്‍ ഇപ്പോള്‍ അവശേഷിക്കുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട്ടിലെ ഡാമുകളില്‍ നിലവിലുള്ള വെള്ളത്തേക്കാള്‍ കുറവാണെന്നും ഏജന്‍സി കണ്ടെത്തിയിട്ടുണ്ട്. കിണര്‍ റീചാര്‍ജിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പ്രവൃത്തികള്‍ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന ആവശ്യവും പരക്കെ ഉയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  3 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago