ആള് താമസമില്ലാത്ത വീടിന്റെ വാതില്‍ തകര്‍ത്തു മോഷണം
തൃപ്പൂണിത്തുറ: ആള് താമസമില്ലാതെ പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്തു മോഷണം. വീട്ടുകാര്‍ എത്തിയിട്ടില്ലാത്തതിനാല്‍ എന്തെങ്കിലും നഷ്ട്ടപെട്ടിട്ടുണ്ടോ എന്ന വിവരം ലഭിച്ചിട്ടില്ല. തൃപ്പൂണിത്തുറ എം.കെ.കെ നായര്‍ നഗറില്‍ റെസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനിലെ നാല്‍പ്പതാം നമ്പര്‍ അനന്തപുരി ചന്ദ്രിക രാധാകൃഷ്ണന്റെ വീട്ടില്‍ ആണ് മോഷണം നടന്നത്. തൊട്ടടുത്തുള്ള റിട്ടയേര്‍ഡ് ഒ.ഇ.എന്‍ ഉദ്യോഗസ്ഥന് കൗസ്തുഭം ദിലീപിന്റെ വീട്ടിലും മോഷണശ്രമം ഉണ്ടായി.
ഇന്നലെ ഉച്ചയ്ക്ക് ചന്ദ്രികയുടെ വീടിന്റെ മുറ്റം അടിച്ചുവാരാന്‍ എത്തിയ സ്ത്രീയാണ് വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതായി കണ്ടത്. ഇവര്‍ ഉടനെ അടുത്തുള്ള വീട്ടുകാരെ വിവരം അറിയിച്ചു. പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പരിശോധന നടത്തി. വീടിന്റെ അടുക്കള വാതിലും മുന്‍വാതിലും തകര്‍ത്തിട്ടുണ്ട്. ചന്ദ്രികയുടെ ഭര്‍ത്താവു രാധാകൃഷ്ണന് മരിച്ചതിനെ തുടര്‍ന്ന് ഇവര്‍ വീട്ടില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. മക്കള്‍ വിദേശത്താണ്.
ഒരാഴ്ചയായി ഇവര്‍ വീട് അടച്ചിട്ട് തിരുവന്തപുരത്തെ വീട്ടില്‍ അമ്മയെ ശുശ്രുഷിക്കാന് പോയിരിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തിയാലേ മോഷണത്തില്‍ എന്തെങ്കിലും നഷ്ട്ടപെട്ടിട്ടുണ്ടോ എന്നറിയാന്‍ കഴിയുകയുള്ളു. ഈ വീട്ടില്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് പകല്‍ സമയത്തു മോഷണം നടന്നിരുന്നു.
അതിനുശേഷം സുരക്ഷാവാതില്‍ കവചവും സെക്യൂരിറ്റി അലാറവും സ്ഥാപിച്ചിരുന്നു. എം.കെ.കെ നായര്‍ നഗറില്‍ ഏതാനും മാസങ്ങള്‍ക്കുമുമ്പ് രണ്ടു വീടുകളില്‍ മോഷണം നടന്നിരുന്നു. വിലപിടിപ്പുള്ള വെള്ളി വെള്ളി പാത്രങ്ങളും വാച്ചും നഷ്ടപ്പെട്ടിരുന്നു. പൊല്‍സിന്റെ പട്രോളിംഗ് ഇല്ല എന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."