മതനിര്‍ദേശങ്ങള്‍ തള്ളിപ്പറയുന്നവരെ ചെറുത്തു തോല്‍പ്പിക്കണം: ഹൈദരലി തങ്ങള്‍
കൊണ്ടോട്ടി: മതനിര്‍ദേശങ്ങള്‍ തള്ളിപ്പറയുന്നവരെയും ചെളിവാരിയെറിയുന്നവരെയും സമൂഹം ഒറ്റക്കെട്ടായി ചെറുത്തു തോല്‍പ്പിക്കണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. എസ്.വൈ.എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപ് കൊണ്ടോട്ടി നീറാട് അല്‍ഗസ്സാലി ഹെറിറ്റേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങളുടെ മൂല്യത്തെയും മണ്‍മറഞ്ഞ മഹാന്മാരെയും പഴിക്കുന്നവര്‍ക്കെതിരേ നാവും പേനയുമെടുത്ത് മറുപടിപറയേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
മതകാര്യങ്ങളില്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്താണ് നിയമങ്ങളും വിധികളും പ്രഖ്യാപിക്കേണ്ടത്. മുത്വലാഖ് വിഷയത്തിലടക്കം സംഘടിത സ്വഭാവം വേണമെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി. രാജ്യത്ത് ആത്മീയ ചിന്തകളെ വികലമാക്കി ചിത്രീകരിക്കാനാണ് ഉന്നതങ്ങളിലുള്ളവര്‍ പോലും ഇന്ന് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുത്വലാഖ് വിഷയത്തില്‍ സമസ്തയുടെ നിലപാടിന് ജനപിന്തുണയേറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമസ്ത ഉപാധ്യക്ഷന്‍ പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട് പതാക ഉയര്‍ത്തിയതോടെയാണ് 'ഷാര്‍പ്പ് 1440' ക്യാംപിന് തുടക്കമായത്. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി സ്വാഗതം പറഞ്ഞു. സമസ്ത കേരള ഇസ്‌ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ക്യാംപ് അമീര്‍ അബ്ദുല്‍ ഹമീദ് ഫൈസി സംസാരിച്ചു.
രാവിലെ 10ന് ആരംഭിച്ച് രാത്രി 10 വരെ 12 സെഷനുകളായാണ് ക്യാംപ് നടന്നത്. സംസ്ഥാന ഭാരവാഹികള്‍ക്ക് പുറമെ സെക്രട്ടേറിയറ്റ് അംഗങ്ങള്‍, പ്രവര്‍ത്തകസമിതി അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍ പങ്കെടുത്തു. സംസ്ഥാനത്തെ 14 ജില്ലകള്‍ക്ക് പുറമെ ബംഗളൂരു, നീലഗിരി, കൊടക്, ദക്ഷിണ കന്നട, കോയമ്പത്തൂര്‍, ലക്ഷദ്വീപ് എന്നിവടങ്ങളില്‍ നിന്നായി 160 പ്രതിനിധികള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."