HOME
DETAILS

ഗര്‍ഭിണിയായ യുവതി കാറിടിച്ച് മരിച്ച സംഭവം: ജനങ്ങള്‍ എം.സി റോഡ് ഉപരോധിച്ചു

  
backup
May 25 2017 | 01:05 AM

%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%bf%e0%b4%a3%e0%b4%bf%e0%b4%af%e0%b4%be%e0%b4%af-%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b1%e0%b4%bf%e0%b4%9f%e0%b4%bf


മൂവാറ്റുപുഴ: ഗര്‍ഭിണിയായ യുവതി കാറിടിച്ച് മരിച്ചതിനെ തുടര്‍ന്നു രോക്ഷാകുലരായ ജനങ്ങള്‍ എം.സി റോഡ് മണിക്കൂറുകളോളം ഉപരോധിച്ചു. മാലിദ്വീപ് സ്വദേശി അസം മുഹമ്മദിന്റെ ഭാര്യ ഐഷത്ത് റൈഹയാണ് ഇന്നലെ പുലര്‍ച്ചെ 12.30ഓടെ പേഴയ്ക്കാപ്പിള്ളി സബൈന്‍ ആശുപത്രികകു മുന്നിലുണ്ടായ അപകടത്തില്‍ ദാരുണമായി മരിച്ചത്. സംഭവമറിഞ്ഞതോടെ രാവിലെ മുതല്‍ അപകട സ്ഥലത്തേയ്ക്കു ജനങ്ങള്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു. രാവിലെ പത്തോടെ സ്ത്രീകളടക്കും നൂറു കണക്കിന് ജനം റോഡില്‍ കുത്തിയിരുന്നതോട എം.സി റോഡ് നിശ്ചലമായി. പ്രദേശത്ത് അപകടങ്ങള്‍ തുടര്‍ക്കഥയായതിനെ തുടര്‍ന്ന് പ്രതിഷേധത്തിലായിരുന്നു നാട്ടുകാര്‍.
കഴിഞ്ഞ ഒരു മാസത്തിനിടെ പത്തോളം പേരുടെ ജീവനാണ് റോഡില്‍ പൊലിഞ്ഞത്. നാട്ടുകാര്‍ പലവട്ടം പരാതിപ്പെട്ടെങ്കിലും ഫലം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഇന്നലെ ആശുപത്രി ജീവനക്കാരായ സ്ത്രീകളടക്കം റോഡില്‍ പ്രതിഷേധത്തിനിറങ്ങിയത്.
തുടര്‍ന്നു എസ്.ഐ ജി.എസ് മനുരാജിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പ്രശ്‌ന പരിഹാരത്തിനു ആദ്യം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ വൈകുന്നേരം തന്നെ ചര്‍ച്ച നടത്തി വേണ്ട നടപടി സ്വീകരിക്കാമെന്ന് ഉറപ്പ് നല്‍കിയതോടെയാമ് ജനം പിരിഞ്ഞു പോയത്.
ആര്‍.ഡി.ഒ എം.ജി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഹബ് ഉള്‍പ്പെടെയുളളവ അപകടം പതിവായ സ്ഥലങ്ങളില്‍ സ്ഥാപിക്കുവാന്‍ തീരുമാനമായി. പായിപ്ര പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.എ ബഷീര്‍, ഡോ.എസ് സബൈന്‍, വിവിധ കക്ഷി നേതാക്കളായ കെ.പി.ഉമ്മര്‍, വി.എംനവാസ്, വിഎച്ച് ഷഫീക്ക്, കെ.എച്ച് റഷീദ്, പൊലിസ്, പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ റിമാന്‍ഡില്‍

Kerala
  •  18 days ago
No Image

ശബരിമല പതിനെട്ടാം പടിയിലെ പൊലിസുകാരുടെ ഫോട്ടോഷൂട്ട്; എഡിജിപി റിപ്പോര്‍ട്ട് തേടി

Kerala
  •  18 days ago
No Image

ലുലു എക്‌സ്‌ചേഞ്ച് ഒമാൻ്റെ 54-ാമത് ദേശീയ ദിനം ആഘോഷിച്ചു.

oman
  •  18 days ago
No Image

ആലപ്പുഴയിൽ വീട്ടമ്മയക്ക് കോടാലി കൊണ്ട് വെട്ടേറ്റു; പ്രതി പിടിയിൽ

Kerala
  •  18 days ago
No Image

ബാലറ്റ് പേപ്പര്‍ തിരകെ കൊണ്ടുവരണമെന്ന ഹരജി വീണ്ടും തള്ളി സുപ്രീം കോടതി; തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മുകളെ പഴിചാരുന്നെന്ന് പരിഹാസം

National
  •  18 days ago
No Image

എണ്ണിയപ്പോള്‍ അഞ്ച് ലക്ഷം വോട്ട് അധികം; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ പൊരുത്തക്കേട്

National
  •  18 days ago
No Image

ആലപ്പുഴയില്‍ പതിനേഴുകാരി പനി ബാധിച്ച് മരിച്ച സംഭവം: പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് 

Kerala
  •  18 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ് നാലുവയസുകാരന് ദാരുണാന്ത്യം

Kerala
  •  18 days ago
No Image

സംഭാല്‍ സംഘര്‍ഷത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

National
  •  18 days ago
No Image

പൊലിസ് അന്വേഷണത്തില്‍ തൃപ്തിയില്ല; നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

Kerala
  •  18 days ago