'മോദി ജി കര്‍ഷകരെ കൊള്ളയടിക്കുന്നത് നിര്‍ത്തൂ'- വീണ്ടും രാഹുല്‍
ന്യൂഡല്‍ഹി: തലസ്ഥാന നഗരിയില്‍ നടക്കുന്ന കര്‍ഷക സമരത്തെ പിന്തുണച്ച് വീണ്ടും രാഹുല്‍ ഗാന്ധി. കര്‍ഷകരെ കൊള്ളയടിക്കുന്നത് നിര്‍ത്തണമെന്ന് അദ്ദേഹം ട്വിറ്ററില്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
'മോദിജി, കര്‍ഷകരെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കൂ. രാജ്യത്തെ എല്ലാവര്‍ക്കും അറിയാം ഇന്ന് ഭാരത് ബന്ദ് ആണെന്ന്. നമുക്ക് അന്നം തരുന്നവരുടെ സമരം വിജയിക്കാന്‍ പൂര്‍ണ പിന്തുണ നല്‍കൂ'; രാഹുല്‍ ഗാന്ധി കുറിച്ചു.
मोदी जी, किसानों से चोरी बंद करो!
— Rahul Gandhi (@RahulGandhi) December 8, 2020
सभी देशवासी जानते हैं कि #आज_भारत_बंद_है। इसका सम्पूर्ण समर्थन करके हमारे अन्नदाता के संघर्ष को सफल बनायें।
അദാനി-അംബാനി കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുകയല്ലാതെ മറ്റൊന്നും സ്വീകാര്യമല്ലെന്ന് നേരത്തെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. എപ്പോഴൊക്കെ, അഹന്തയും സത്യവും തമ്മില്‍ ഏറ്റുമുട്ടുന്നുവോ അപ്പോഴെല്ലാം അഹന്ത പരാജയപ്പെടുമെന്ന് പ്രധാനമന്ത്രി ഓര്‍മിക്കുന്നത് നല്ലതാണ്. സത്യത്തിന്റെ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന കര്‍ഷകരെ തടയാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകേണ്ടതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. സത്യത്തിന് വേണ്ടിയാണ് ഈ പോരാട്ടം. കരിനിയമങ്ങള്‍ പിന്‍വലിക്കണമെന്നും ഇത് ഒരു തുടക്കമാണെന്നും രാഹുല്‍ പറഞ്ഞു.
കര്‍ഷക നിയമങ്ങള്‍ക്കെതിരെ 12 ദിവസമായി ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധസമരം തുടരുകയാണ്. സര്‍ക്കാറുമായി പല തവണ കര്‍ഷക നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും വിഷയങ്ങളില്‍ തീരുമാനമായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."