മത്സ്യമേഖലയില്‍ പണിയെടുക്കുന്നവര്‍ക്ക് മിനിമം കൂലി ഉറപ്പാക്കും: മന്ത്രി
മട്ടാഞ്ചേരി: മത്സ്യ അനുബന്ധ മേഖലയില്‍ പണിയെടുക്കുന്ന എല്ലാവര്‍ക്കും മിനിമം കൂലി ഉറപ്പാക്കുന്നതിനുള്ള നടപടി എടുത്തതായി ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ജോണ്‍ ഫര്‍ണാണ്ടസ് എം.എല്‍.എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് നടപ്പാക്കാത്തിടങ്ങളില്‍ തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് മിനിമം വേജസ് ഉറപ്പാക്കുന്നതിനുള്ള നടപടി എടുക്കും. സ്ത്രീ സൗഹൃദ മത്സ്യ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. മത്സ്യഫെഡുമായി ചേര്‍ന്ന് ഹാര്‍ബറുകളില്‍ നിന്ന് മത്സ്യം നേരിട്ട് മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.
വില്‍പനക്ക് ശേഷം ബാക്കി വരുന്ന മത്സ്യം കേട് കൂടാതെ സൂക്ഷിക്കുന്നതിന് മാര്‍ക്കറ്റുകളില്‍ ശീതീകരണ സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കും. ഹാര്‍ബറുകളില്‍ നിന്ന് ശീതീകരിച്ച വാനുകളില്‍ മത്സ്യം മാര്‍ക്കറ്റുകളില്‍ എത്തിക്കുന്നത് വ്യാപകമാക്കും. അനുബന്ധ തൊഴിലാളികളുടെ അപകട ഇന്‍ഷുറന്‍സ് പദ്ധതി അഞ്ചില്‍ നിന്ന് പത്ത് ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഇവര്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ 1100 രൂപയായി വര്‍ധിപ്പിച്ചു.
അനുബന്ധ തൊഴിലാളികള്‍ മരണപ്പെട്ടാല്‍ ആശ്രിതര്‍ക്ക് നല്‍കുന്ന ധനസഹായം കൂടാതെ മത്സ്യ ബോര്‍ഡ് പ്രസവാനുകൂല്യം, വിദ്യഭ്യാസ ക്യാഷ് അവാര്‍ഡ്, വിവാഹ ധനസഹായം, കുടുംബ പദ്ധതി ഉള്‍പ്പെടെ നല്‍കി വരുന്നതായും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."